െണ്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും. വെണ്ടയെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും അവയ്ക്കുള്ള പ്രതിവിധികളും.
ഏതു കാലത്തും നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഈ കടുത്ത ചൂടിലും വെണ്ട വിളയിക്കാം. വിറ്റാമിന്‍ കെ,എ,സി, കോപ്പര്‍, കാത്സ്യം എന്നിവ വെണ്ടയില്‍ ധാരാളമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തം ശുചിയാക്കാനും വെണ്ട ഫലപ്രദമാണ്. വെണ്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും. വെണ്ടയെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും അവയ്ക്കുള്ള പ്രതിവിധികളും. **മൊസേക്ക് രോഗം ** ഇല ഞരമ്പുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിറമാകുന്നു. ഞരമ്പ് തടിക്കുക, കായ്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുമാകുന്നതാണ് മൊസേക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇലതുള്ളന്‍, വെള്ളീച്ച എന്നിവ രോഗ വാഹകരാണ്. 1. രോഗം ബാധിച്ച ചെടികളെ പറിച്ചു കളയുക. 2. രോഗ വാഹകരായ കീടങ്ങളെ നശിപ്പിക്കുക. അതിനു വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം 25 മില്ലി/1 ലിറ്റര്‍ വെള്ളം എന്നതോതില്‍ തളിക്കുക. നീം സോപ്പ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക. 3. രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നും മാത്രം വിത്തുകള്‍ ശേഖരിക്കുക. **വെണ്ടയെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ ** ഇലചുരുട്ടിപ്പുഴു ഇളം മഞ്ഞ ചിറകുള്ള തവിട്ടു നിറത്തില്‍ വരകളുള്ള ശലഭത്തിന്റെ പുഴുക്കളാണ്. ഇവ ഇല ചുരുട്ടി നശിപ്പിക്കും. 1. വിളക്കുകെണി വയ്ക്കുക.(വൈകുന്നേരം) 2. ചുരുട്ടിയ ഇലകള്‍ ശേഖരിച്ച് നശിപ്പിക്കുക. 3. വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍ തളിക്കുക. 4. വേപ്പ് അധിഷ്ടിത കീടനാശിനികള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലിയെന്ന തോതില്‍ തളിക്കുക. 5. നടുമ്പോള്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്. കായും തണ്ടും തുരക്കുന്ന പുഴുക്കള്‍ വെളുത്ത മുന്‍ ചിറകുകളില്‍ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കളാണ് കാരണക്കാര്‍. ഇളം തണ്ടുകളിലും കായ്കളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്നു നശിപ്പിക്1. കീടബാധയേറ്റ ഇല, തണ്ട്, കായകള്‍ നശിപ്പിക്കുക. 2. ബിവേറിയ വാസിയാന മിത്ര കുമിള്‍ 20ഗ്രാം/ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് തളിക്കുക. 3. വേപ്പ് അധിഷ്ഠിത കീടനാശിനി 5 മില്ലി/1 ലിറ്റര്‍ എന്ന തോതില്‍ തളിക്കുക. 4. വിളക്കു കെണി വെക്കുക. നിമാവിര നിമാ വിരകള്‍ വെണ്ടയുടെ വേരിനെ ആക്രമിച്ചു വേരിന് മുന്നോട്ട് പോകാന്‍ പറ്റാതാക്കുന്നു. വേരുകള്‍ ഉരുണ്ട് നീളം കുറഞ്ഞ് വരുന്ന അവസ്ഥ. ഇതോടെ ആരോഗ്യമില്ലാതെ ചെടി മുരടിക്കുന്നു. തക്കാളി, മുളക് എന്നിവിളകള്‍ക്കും നിമാ വിരയുടെ ആക്രമണം ഉണ്ടാകാറുണ്ട്. 1. തടത്തില്‍ കമ്യൂണിസ്റ്റ് പച്ച അരിഞ്ഞിട്ട് നനക്കുക. 2. തടത്തില്‍ നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക. 3. കരിനൊച്ചി/ ഉങ്ങ് ഇവയുടെ ഇലകള്‍ തടത്തില്‍ നിക്ഷേപിക്കുക
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment