കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച നാഷണല്‍ വര്‍ക്ക്‌ഷോപ്പ് ഓണ്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്നോവേഷന്‍സ് പരിപാടി മസ്‌ക്കറ്റ് ഹോട്ടലില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും 4 പ്രധാനപ്പെട്ട മേഖലകളിലാണ് കൃഷി വകുപ്പ് നിലവില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കുക, കാലാവസ്ഥ അനുരൂപ സുസ്ഥിര കാര്‍ഷിക വികസനം, കാര്‍ഷിക മൂല്യവര്‍ദ്ധിത ശ്രിംഖല ശക്തിപ്പെടുത്താന്‍, കാര്‍ഷിക മേഖലയുടെ ഡിജിറ്റലൈസഷന്‍ എന്നിവയാണവ. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുരൂപ കൃഷി അനുബന്ധ മേഖലയില്‍ അടുത്ത 5 വര്‍ഷങ്ങളിലായി 2400 കോടിയോളം ചെലവില്‍ ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന് അനുമതി ലഭിച്ചിട്ടുള്ളതായി കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന കാര്‍ഷിക വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.പി.രാജശേഖരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വ്യാപന വകുപ്പ് പ്രൊഫസര്‍ & ഹെഡ് ഡോ. കെ.ആര്‍. അശോക് അധ്യക്ഷനായിരുന്നു. ദേശിയ തലത്തില്‍ ഈ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. രാകാ സക്‌സേന, ഡോ. ആര്‍.എസ്. പുന്തിര്‍ , ഡോ പുരുഷോത്തം ശര്‍മ്മ, നാളിന്‍ റാവല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment