മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍, മില്ലറ്റ് പാചക വിഭവങ്ങള്‍ എന്നിവ മലയാളികളെ പരിചയപ്പെടുത്തുന്ന മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിക്കും.
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഒരു ബ്രാന്‍ഡ് കൃഷി വകുപ്പിന്റെ ഇടപെടലിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സംവിധാനങ്ങളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ സ്ഥാപനങ്ങളുമായി ഇടപെട്ട് വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമെ ഗുണമേന്മയുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കുന്നത്. വിവിധ കൃഷികൂട്ടങ്ങള്‍ FPO കള്‍ കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഏതാണ്ട് 3000 ത്തോളം മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ടെന്നും അതില്‍ എണ്ണൂറോളം ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ ഗുണമേന്മ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് വില്‍പ്പനയ്ക്കായി തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍, മില്ലറ്റ് പാചക വിഭവങ്ങള്‍ എന്നിവ മലയാളികളെ പരിചയപ്പെടുത്തുന്ന മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചില്‍ നിന്നും പാചക പരിശീലനവും നല്‍കും മന്ത്രി കൂട്ടിച്ചേര്‍ത്തു. മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം മില്ലറ്റ് കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാനും മില്ലറ്റ് കഫേകള്‍ ഉപകരിക്കും. അട്ടപ്പാടി മില്ലറ്റ് വില്ലേജില്‍ സ്ഥാപിച്ചപോലുള്ള ചെറുധാന്യ സംസ്‌കരണ യൂണിറ്റ് ആലപ്പുഴയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. അരിയാഹാരം കഴിക്കുന്ന മലയാളി അരിയാഹാരം കുറയ്ക്കുന്ന മലയാളിയായി മാറാന്‍ നമ്മുടെ ജീവിതശൈലി കാരണമായെന്നും മന്ത്രി പറഞ്ഞു.
കൃഷിക്കൂട്ടങ്ങള്‍, FPOകള്‍ എന്നിവയ്ക്കാണ് കേരളഗ്രോ സ്റ്റോര്‍, മില്ലറ്റ് കഫേ എന്നിവയുടെ നടത്തിപ്പ് ചുമതല. ഉള്ളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളഗ്രോ സ്റ്റോര്‍ ഗാര്‍ഡന്‍ റോസ്സ് കൃഷിക്കൂട്ടത്തിന്റെയും, മില്ലറ്റ് കഫേ ഹരിതോദയം കൃഷിക്കൂട്ടത്തിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ചടങ്ങിന് കൃഷി അഡിഷണല്‍ ഡയറക്ടര്‍ മിനി. റ്റി.ഡി. സ്വാഗതവും, കൃഷി അഡിഷണല്‍ ഡയറക്ടര്‍ സുനില്‍ എ.ജെ. നന്ദി പ്രകാശിപ്പിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment