50 ഡിഗ്രി വരെ ചൂട് ലഭിക്കുന്ന സിക്കാര്‍ ജില്ലയിലെ ബേരി എന്ന ഗ്രാമത്തിലാണ് സന്തോഷ് ദേവി ആപ്പിള്‍ വിളയിച്ചു ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍ എന്ന വനിതയുടെ ആപ്പിള്‍ തോട്ടം രാജസ്ഥാനിലാണ്, 50 ഡിഗ്രി വരെ ചൂട് ലഭിക്കുന്ന സിക്കാര്‍ ജില്ലയിലെ ബേരി എന്ന ഗ്രാമത്തിലാണ് സന്തോഷ് ദേവി ആപ്പിള്‍ വിളയിച്ചു ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. പരിപൂര്‍ണമായി ജൈവ രീതികള്‍ പിന്തുടരുന്നതിനാല്‍ നല്ല വിലയുമിവര്‍ക്ക് ലഭിക്കുന്നു.
മഞ്ഞു മൂടിയ കാലാവസ്ഥയുള്ള കശ്മീരാണ് ഇന്ത്യയിലെ ആപ്പിള്‍ രാജാവ് എന്നറിയപ്പെടുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള ഹിമാലയന്‍ താഴ്‌വരകളിലാണ് ആപ്പിള്‍ കൃഷി നടക്കുന്നത്. ഇവിടെ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ആപ്പിള്‍ എത്തിക്കുന്നത്. എന്നാല്‍ കൊടും ചൂടുള്ള രാജസ്ഥാനില്‍ ആപ്പിള്‍ വിളയിക്കുകയെന്നത് വലിയ സാഹസം തന്നെയായിരുന്നു. 2015 ലാണ് സന്തോഷ് ദേവി 100 ആപ്പിള്‍ തൈകള്‍ നടുന്നത്. hrmnn99 എന്നയിനമാണ് നട്ടത്, നാഷണല്‍ ഇന്നവേഷന്‍ മിഷന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശിലെയൊരു കര്‍ഷകന്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. ഒരേക്കറില്‍ ആപ്പിള്‍ കൃഷി ചെയ്യാനുള്ള ഇവരുടെ തീരുമാനത്തെ വലിയ മണ്ടത്തരമെന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാമിപ്പോള്‍ നല്ല മധുരമുള്ള ആപ്പിള്‍ പറിച്ചു നല്‍കിയാണ് സന്തോഷ് ദേവി മറുപടി പറയുന്നത്. 2008 മുതല്‍ ഇവര്‍ വിവിധ കൃഷികള്‍ ചെയ്യുന്നുണ്ട്. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലേക്കും പോയാല്‍ പിന്നെയുള്ള സമയം കാര്‍ഷിക ജോലികള്‍ക്കായി മാറ്റിവച്ചു.
ജൈവ കൃഷി രീതിയിലുള്ള വിശ്വാസമാണ് ആപ്പിള്‍ തോട്ടമൊരുക്കാന്‍ ധൈര്യമായതെന്നു പറയുന്നു സന്തോഷ് ദേവി. ചാണകം, വേപ്പ്- ഉമ്മത്ത് എന്നിവയുടെ ഇലകളൊക്കെ ഉപയോഗിച്ചാണ് വളം തയാറാക്കുന്നത്. പഞ്ചഗവ്യം, ജീവാമൃതം എന്നിവയെല്ലാം കൃഷിയിടത്തെ സ്വര്‍ഗമായി മാറ്റുന്നു. ഇവയെല്ലാം കൃത്യമായി നല്‍കിയാല്‍ കാലാവസ്ഥയൊന്നും വകവയ്ക്കാതെ ഏതു ചെടിയും വിളവ് നല്‍കുമെന്നാണ് തന്റെ അനുഭവമെന്നു പറയുന്നു സന്തോഷ് ദേവി. തുള്ളി നന രീതി സ്വീകരിച്ചിരിക്കുന്നതിനാല്‍ വളത്തിന്റെ ഒരംശം പോലും പാഴാകാതെ ചെടികള്‍ക്ക് ലഭിക്കും. സാധാരണ രീതിയില്‍ നട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ കായ്ക്കുക.
എന്നാല്‍ ഇവിടെ രണ്ടാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങി, 30 മുതല്‍ 34 എണ്ണം വരെ ഒരു മരത്തില്‍ നിന്നും ലഭിച്ചു. പിന്നീടത് 132 ആയി, ഇപ്പോള്‍ 368 ആപ്പിള്‍ വരെ ഒരു മരത്തില്‍ നിന്നു ലഭിക്കുന്നു. ഒരു മരത്തില്‍ നിന്നും നിലവില്‍ 70 മുതല്‍ 80 കിലോ വരെ ആപ്പിള്‍ ലഭിക്കുന്നു, 50 കിലോ ആപ്പിളാണ് കശ്മീരില്‍ ഒരു മരത്തില്‍ നിന്നും ലഭിക്കുന്നതെന്ന് അറിയുമ്പോഴാണ് നമ്മള്‍ ഞെട്ടുക. 150 മുതല്‍ 200 രൂപ വരെയാണ് ഒരു കിലോയ്ക്ക് ലഭിക്കുന്ന വില. ഫെബ്രുവരിയില്‍ തുടങ്ങുന്ന സീസണ്‍ ജൂണ്‍ അവസാനം അവസാനിക്കും.
ആപ്പിള്‍ തോട്ടത്തില്‍ മറ്റു പഴച്ചെടികളും സന്തോഷ് ദേവി വളര്‍ത്തുന്നുണ്ട്. 220 ഓളം ഉറുമാമ്പഴച്ചെടികള്‍ ഇവിടെയുണ്ട്. ഇതിനൊപ്പം മുസമ്പി, നാരങ്ങ , കിന്നോ എന്നിവയും വളര്‍ത്തുന്നു. നല്ല തണുപ്പ് വേണ്ട പഴച്ചെടികളായ ഇവ എന്റെ ഫാമില്‍ വളരാന്‍ കാരണം ജൈവ രീതിയിലുള്ള പരിചരണം തന്നെയാണ്. ഇതിനൊപ്പം ശേഖാവതി ഫാം എന്ന പേരില്‍ നഴ്‌സറിയും നടത്തുന്നുണ്ട്. പഴച്ചെടികളുടെ നല്ല തൈകള്‍ നല്‍കുന്നതിനാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആവശ്യക്കാരെത്തുന്നു. 25 ലക്ഷമാണ് നഴ്‌സറിയുടെ ഒരു വര്‍ഷത്തെ വരുമാനം. ഭര്‍ത്താവ് രാംകരണ്‍ കേദാര്‍, മകന്‍ രാഹുല്‍ മരുമകളും കൃഷിയില്‍ സഹായവുമായിട്ടുണ്ട്.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment