വന്‍ കര്‍ഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം

വയനാടന്‍ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തില്‍ വര്‍ദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.

By Harithakeralam
2024-10-03

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍  നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി ഉദ്ഘാടനം ചെയ്തു. വയനാടന്‍ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തില്‍ വര്‍ദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. കാപ്പികര്‍ഷകരെ യോഗത്തില്‍ ആദരിക്കുകയും ചെയ്തു.

കോഫി ബോര്‍ഡ് മെമ്പര്‍ ഇ. ഉണ്ണികൃഷ്ണന്‍ ( സുരേഷ് അരിമുണ്ട)  അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മനോജ്, ഡോ. ജോര്‍ജ് ഡാനിയേല്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് , അഡ്വ. മൊയ്തു , പ്രൊഫ. കെ.പി. തോമസ്, ജോര്‍ജ് പോത്തന്‍, അനുപ് പാലുകുന്ന്, കെ.ജെ. ദേവസ്യ , ഭൂപേയ്, പി.ജെ. ചാക്കോച്ചന്‍ ,ധര്‍മ്മരാജ് ,ഫാ.വര്‍ഗീസ് മറ്റമന, ജോസഫ്, ഡോ. യാമിനി വര്‍മ്മ ഡോ.പി. രാജേന്ദ്രന്‍, അജേഷ് കുമാര്‍, തോമസ്, ഗോപാലക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

കോഫി ബോര്‍ഡ് കേരള റീജിയന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം.കറുത്ത മണി സ്വാഗതവും സീനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ സി.ആര്‍. ഇന്ദിര നന്ദിയും പറഞ്ഞു. അമ്പലവയല്‍ ആര്‍എ ആര്‍ എസ് റിട്ട അസോ. ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ കാലാവസ്ഥയെപ്പറ്റിയും, ഡെപ്യൂട്ടി ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. ജോര്‍ജ് ഡാനിയേല്‍ കൃഷിരീതിയെപ്പറ്റിയും ക്ലാസെടുത്തു. ആയിരത്തോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs