നിലക്കടല നമ്മുടെ നാട്ടിലും വളരും

നമ്മുടെ അടുക്കളത്തോട്ടത്തിലും നിലക്കടല കൃഷി ചെയ്യാം

By Harithakeralam
2024-10-01

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിലക്കടലയെത്തുന്നത്. കേരളത്തിലിതു കൃഷി ചെയ്യുന്നതു വിരളമാണ്. എന്നാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും നിലക്കടല കൃഷി ചെയ്യാം.

കൃഷി രീതി

മണ്ണില്‍ പടര്‍ന്ന് വളരുന്ന ചെടിയാണിത്. ചെടിയുടെ മുകളിലുണ്ടാകുന്ന പൂവ് പരാഗണം നടന്നാല്‍ മണ്ണിനടിയിലേക്ക് വളര്‍ന്നിറങ്ങി കായയുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നിലക്കടലത്തൈകള്‍ നന്നായി വളരുക. കളിമണ്ണും കട്ടി കൂടിയ തരത്തിലുള്ള മണ്ണും കൃഷിക്ക് യോജിച്ചതല്ല. മണ്ണിലെ പി.എച്ച് മൂല്യം 6 നും 7.5 നും ഇടയിലാണെങ്കില്‍ നല്ല വിളവ് ലഭിക്കും. നിലക്കടലച്ചെടി സ്വപരാഗണം നടത്തുന്നയിനമാണ്. തേനീച്ചകളും മറ്റു പ്രാണികളുമാണ് പരാഗം ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലെത്തിക്കുന്നത്. വിത്ത് വിതച്ചാല്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് ആദ്യത്തെ പൂമൊട്ടുണ്ടാകും. ആറ് ആഴ്ചക്കാലത്തോളം പൂ വിരിഞ്ഞുകൊണ്ടിരിക്കും.

സൂര്യപ്രകാശവും ചൂടും

നല്ല സൂര്യപ്രകാശവും ചൂട് കൂടുതലും നിലക്കടല കൃഷി ചെയ്യാന്‍ അനിവാര്യമാണ്. വിത്ത് മുളയ്ക്കാനും വളരാനും പൂവിടാനുമെല്ലാം താപനില വലിയ പങ്കുവഹിക്കുന്നു. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ തന്നെ നടാനായി തെരഞ്ഞടുക്കണം. മുളയ്ക്കാന്‍ 5 മുതല്‍ 10 ദിവസം വരെ ആവശ്യമാണ്. വിത്തുകള്‍ നേരിട്ട് നടുകയോ നഴ്‌സറിയില്‍ മുളപ്പിച്ചതിന് ശേഷം തടത്തിലേയ്ക്ക് മാറ്റിനടുകയോ ചെയ്യാം.

നടീല്‍ രീതി

മണ്ണ് നന്നായി കൊത്തി ഇളക്കി ജൈവവളങ്ങള്‍ ചേര്‍ത്തിളക്കി ചെറു വാരകളെടുത്ത് 10-15 സെ.മീറ്റര്‍ അകലത്തില്‍ തൈയോ, വിത്തോ നടാം. മണ്ണില്‍ അമ്ലഗുണം കൂടുതലായാല്‍ ഡോളമൈറ്റോ കുമ്മായമോ വിതറണം. ജൈവവളങ്ങളാണ് കൃഷിയില്‍ അഭികാമ്യം. ചട്ടിയിലും ഗ്രോബാഗിലും നടീല്‍ മിശ്രിതം നിറച്ച് നിലക്കടല വിത്തുകള്‍ നടാം. നട്ട് നാലാം മാസം വിളവെടുക്കാം.

 

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs