മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്
മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരില്‍ അറിയപ്പെടുന്ന മാവിനമാണ് നാം ഡോക് മായ്.
പഴങ്ങളുടെ പറുദീസയായ തായ്‌ലന്‍ഡില്‍ നിന്നുമാണ് ഈയിനം മാമ്പഴം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചത്. അസാധ്യമായ രുചി തന്നെയാണ്
നാം ഡോക് മായുടെ പ്രത്യേകത. കേരളത്തിന്റെ കാലാവസ്ഥയിലും നല്ല പോലെ വളരുന്ന
മാമ്പഴം വീട്ട് മുറ്റത്തും ഡ്രമ്മിലുമെല്ലാം നടാന്‍ അനുയോജ്യമാണ്.
രുചിയില്‍ മുന്നില്‍
ലോകത്തിലെ ഏറ്റവും രുചികരമായ മാമ്പഴമെന്നാണ് നാം ഡോക് മായുടെ വിശദീകരണം. മാമ്പഴങ്ങളുടെ രാഞ്ജി എന്ന പേരു ലഭിക്കാന്‍ കാരണവും ഇതുതന്നെ. നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് സമാനമായ ആകൃതിയാണ് ഈയിനത്തിന്. പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന ഗോള്‍ഡന്‍ നിറത്തിലേക്ക് മാറുന്ന നാം ഡോക് മാമ്പഴത്തിന്റെയുള്ളില്‍ വളരെ ചെറിയ മാങ്ങാണ്ടിയും അതിനെ പൊതിഞ്ഞു വളരെ രുചികരമായ മാംസള ഭാഗവും ഉണ്ട്. നാരുകള്‍ ഒട്ടും തന്നെ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത.
ഡ്രമ്മിലും നിലത്തും വളരും
മാവ് വളര്‍ത്താന്‍ സ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല, ഒരു വലിയ ഡ്രം വാങ്ങി ചാണകപ്പൊടിയും എല്ലുപൊടിയും കമ്പോസ്റ്റും മണ്ണുമെല്ലാം നിറച്ചു നാം ഡോക് മായുടെ തൈ നട്ടാല്‍ മതി. ബഡ്/ഗ്രാഫ്റ്റ് ചെയ്ത നാം ഡോക് മായ് മാവുകള്‍ 3 മുതല്‍ നാലു വര്‍ഷം കൊണ്ട് കായ്ഫലം നല്‍കും. വീട്ട്മുറ്റത്ത് നടാനും ഏറെ അനുയോജ്യമാണ് ഈയിനം. വലിയ വലുപ്പത്തില്‍ വളരാതെ പടര്‍ന്ന് പന്തലിക്കും. വാണിജ്യരീതിയില്‍ ഓസ്ട്രിലിയയിലും കൊളംമ്പോയിലും നാം ഡോക് മായ് വളര്‍ത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
© All rights reserved | Powered by Otwo Designs
Leave a comment