മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

By Harithakeralam
2024-06-25

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്നവുമുണ്ടാക്കാത്തവയാണ് ഈ കീടനാശിനികള്‍.

1. മിശ്രിത ഇല കീടനാശിനികള്‍

ചേരുവകള്‍

ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇലകള്‍. ബാര്‍സോപ്പ് 400 ഗ്രാം, വെള്ളം 9 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക. ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക. തുടര്‍ന്ന് 400 ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. സോപ്പുവെള്ളവും ഇല സത്തും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുക. ഇതു നേരിട്ട് ചെടികളില്‍ തളിക്കാം. ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.

2. ഇഞ്ചി സത്ത്

ചേരുവകള്‍

ഇഞ്ചി 50 ഗ്രാം, വെള്ളം 2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. തുടര്‍ന്ന് നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രിക്കാം.

3. വെളുത്തുള്ളി- പച്ചമുളക് സത്ത്

ചേരുവകള്‍

വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക.. ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക. മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. അരിച്ചെടുത്ത് ഇലകളില്‍ സ്്രേപ ചെയ്യാം.് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs