കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം: ഈ മാര്‍ഗങ്ങള്‍ പിന്തുടരാം

ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന അവസ്ഥ എന്നിവ കോഴിക്കുണ്ടാകുന്ന പ്രധാന രോഗങ്ങളാണ്.

By Harithakeralam
2024-06-22

കോഴികള്‍ക്ക് പലതരം അസുഖങ്ങള്‍ പിടിപെടുന്ന കാലമാണിപ്പോള്‍. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് പല തരം രോഗങ്ങള്‍ ഇവയെ പിടികൂടുക.  ചുമ, കഫകെട്ട്, മൂക്കൊലിപ്പ്, തൂക്കല്‍, ദഹനക്കുറവ്, തീറ്റസഞ്ചി നിറഞ്ഞിരിക്കുന്ന അവസ്ഥ  എന്നിവ കോഴിക്കുണ്ടാകുന്ന പ്രധാന രോഗങ്ങളാണ്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍  കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപോകാന്‍ വരെ കാരണമാകും. ഇതിനാല്‍ തന്നെ ചില മുന്‍കരുതലുകളെടുത്താല്‍ ഇവയെ  ആരോഗ്യത്തോട വളര്‍ത്തിയെടുക്കാം.

1. മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരവരുന്ന് നല്‍കുക.

2. കോഴികുഞ്ഞുങ്ങള്‍ക്ക് ആദ്യ 45 ദിവസം വരെ ഗ്രോവര്‍ എന്ന തീറ്റ മാത്രം കൊടുക്കുക.

3. 15 ദിവസം കൂടുമ്പോഴും പച്ചമഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി,ആര്യവേപ്പില ,ആടലോടകം, തുളസി എന്നിവ ചേര്‍ത്ത് നന്നായി അരച്ച് കുടിക്കുന്ന വെള്ളത്തില്‍ ചേര്‍ത്തു നല്‍കുക.

4. കോഴിക്കൂടിനുള്ളില്‍ ഈര്‍പ്പം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണം. കൂട്ടില്‍ വെള്ളവും ഭക്ഷണവും മറിഞ്ഞു വീണ് ഈര്‍പ്പമുണ്ടാകുകയും   ചുമ, ന്യൂമോണിയ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

5. കൂട് നല്ല വായു സഞ്ചാരമുള്ളതായിരിക്കണം. കൂട്ടില്‍  സ്ഥലക്കുറവ് വന്നാല്‍ കോഴികള്‍ തമ്മില്‍ കൊത്തി ചാകും.

6. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് തീറ്റയും വെള്ളവും കൂട്ടില്‍ തന്നെ എപ്പോഴും ഉറപ്പാക്കണം.

7. വാഴയില, വാഴത്തട, പച്ചപ്പുല്ല്, ചീരയിനങ്ങള്‍ തുടങ്ങിയവ ദിവസവും കൊടുക്കാം. ഇത് കോഴികള്‍ തമ്മില്‍ കൊത്തു കൂടുന്നത് ഒഴിവാക്കാം.

8. കോഴി കുഞ്ഞുങ്ങള്‍ക്ക് നാലാം മാസം മുതല്‍  മുട്ട തീറ്റയായ ലെയര്‍ മാഷ് കൊടുത്തു തുടങ്ങാം.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs