ചീരയും ഓറഞ്ചും ആട്ടിറച്ചിയുമെല്ലാം പരാജയപ്പെട്ടു ; പോഷക മൂല്യത്തില്‍ മുന്നില്‍ പന്നിയിറച്ചി

ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ പട്ടികയില്‍ കൊഴുപ്പു ചേര്‍ന്ന പന്നിമാംസം പോഷക മൂല്യത്തില്‍ എട്ടാം സ്ഥാനത്താണ്.

By Harithakeralam
2024-11-26

ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ പട്ടികയില്‍ കൊഴുപ്പു ചേര്‍ന്ന പന്നിമാംസം പോഷക മൂല്യത്തില്‍ എട്ടാം സ്ഥാനത്താണ്. 100-ല്‍ 73 പോഷക സ്‌കോറാണ് പന്നിയിറച്ചിക്ക് ലഭിച്ചത്. കടല, ചുവന്ന കാബേജ്, തക്കാളി, അയല, ചീര, ഓറഞ്ച്, മധുരക്കിഴങ്ങ് എന്നിവയുള്‍പ്പെടെ മറ്റു 92 ഭക്ഷണങ്ങളേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ബിബിസി ഫ്യൂച്ചര്‍ നടത്തിയ പഠനത്തിലാണ് ഇവ വ്യക്തമായിരിക്കുന്നത്.

പന്നിയിറച്ചി കൊഴുപ്പ് ബി വിറ്റാമിനുകളുടെയും ധാതുക്കളുടെയും  ഉറവിടമാണ്. ആട്ടിറച്ചിയാണ് പൊതുവെ നല്ല ഗുണമുള്ളതായി കണക്കാക്കുന്നത് , എന്നാല്‍ ഇതിനേക്കാള്‍ മികച്ചതാണ് പന്നിയിറച്ചിയെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പന്നിക്കൊഴുപ്പില്‍ ഒലിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുണ്ട്. ഇവ ഒലിവ് ഓയിലിലും കാണപ്പെടുന്നതാണ്, ഹൃദയാരോഗ്യത്തിന് ഈ കൊഴുപ്പ് ഏറെ ഗുണകരമാണ്.

വൈറ്റമിന്‍ ഡി പോലുള്ള കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഇതിന്റെ ഗുണം വര്‍ധിപ്പിക്കുന്നു അതിനാല്‍ കൂടിന് പുറത്തുവളരുന്ന പന്നികളാണ് കൂടുതല്‍ നല്ലത്. കഴിക്കാന്‍ ഏറ്റവും ആരോഗ്യമുള്ള മത്സ്യം ഓഷ്യന്‍ പെര്‍ച്ചാണ് ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ 100-ല്‍ 89 സ്‌കോര്‍ നേടി മൂന്നാം സ്ഥാനത്താണിത്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs