രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
1. പ്രമേഹം, അമിത രക്തസമര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ നിര്‍ബന്ധമായും നടത്തം ശീലമാക്കണം. ദിവസം മൂന്നു കിലോമീറ്ററെങ്കിലും നടന്നാല്‍ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
2. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവരാണ് മിക്കവരും. നടുവേദന, കൈവേദന, കഴുത്തിലെ പ്രശ്‌നം എന്നിവയില്‍ നിന്നും മുക്തി നേടാന്‍ നല്ല ആവേശത്തോടെ കൈയും വീശി നടക്കുന്നതു സഹായിക്കും.
3. തലച്ചോറിലെ കോര്‍ട്ടെക്‌സിലേക്കും ഹിപ്പോകാമ്പസിലേക്കും യഥാക്രമം ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കാന്‍ പ്രഭാതത്തിലെ നടത്തം സഹായിക്കും. ഇതിന്റെ ഭാഗമായി ചിന്താശേഷിയും ഓര്‍മശക്തിയും വര്‍ധിക്കും.
4. സന്തോഷകരമായ ഹോര്‍മോണുകളായ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ വര്‍ദ്ധനവ് നടത്തത്തിലൂടെ സാധ്യമാകും. മാനസിക ആരോഗ്യത്തിന് ഇതു സഹായിക്കും.
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും പതിവായ നടത്തം സഹായിക്കും.
6. വ്യായാമത്തിനു ശേഷം എന്‍ഡോര്‍ഫിന്‍, സെറോടോണിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ സമ്മര്‍ദ്ദം കുറയുകയും വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയും.
ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്ട്രോക്ക് പോലുള്ള മാരക പ്രശ്നങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്സ്യൂള്‍ പേസ്മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment