സര്‍ക്കാര്‍ തലത്തില്‍ നടന്ന വിവിധ പഠനങ്ങളില്‍ കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷം പ്രയോഗിച്ചത് പുതിനയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിക്കാനും കാരണമാകും.
വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇലക്കറിയാണ് പുതിന.
ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും
ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു. എന്നാല്‍ കേരളത്തിലെ
മാര്‍ക്കറ്റില്‍ ലഭിക്കുന്ന പുതിന ഇലകള്‍ കൊടിയ തോതില്‍ വിഷം പ്രയോഗിച്ചാണ്
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്ന
വിവിധ പഠനങ്ങളില്‍ കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍
വിഷം പ്രയോഗിച്ചത് പുതിനയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിക്കുന്നത്
ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിക്കാനും കാരണമാകും. എന്നാല്‍
നമ്മുടെ അടുക്കളയില്‍ കൈയെത്തും ദൂരത്ത് കുറച്ചു പുതിന വളര്‍ത്തിയാലോ…?
അതും മണ്ണും വളമൊന്നും ആവശ്യമില്ലാതെ.
വെള്ളത്തില്‍ പുതിന വളര്‍ത്താം
മണ്ണും വളമൊന്നുമില്ലാതെയാണ് നമ്മള്‍ പുതിന വളര്‍ത്താന്‍ പോകുന്നത്. ഇവിടെ വെള്ളമാണ് മാധ്യമം. വീട്ടില്‍ ഉപയോഗശൂന്യമായ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങി വെള്ളം നിറയ്ക്കാന്‍ പറ്റിയ എന്തും പുതിന വളര്‍ത്താന്‍ ഉപയോഗിക്കാം. വെള്ളം ചോര്‍ന്നു പോകാതിരിക്കാനും പുതിനയുടെ തണ്ട് മുങ്ങാന്‍ വലിപ്പമുള്ള പാത്രമായിരിക്കണം എന്നുമാത്രം.
നടാനുള്ള പുതിന തയാറാക്കാം
കടയില്‍ നിന്ന് വാങ്ങുന്ന പുതിന തന്നെ വളര്‍ത്താനായി ഉപയോഗിക്കാം. ഇതില്‍ നിന്നും നല്ല കട്ടിയുള്ള മൂത്ത തണ്ടുകള്‍ വളര്‍ത്താനായി തെരഞ്ഞെടുക്കണം. വെള്ളത്തില്‍ മുങ്ങി കിടക്കാനുള്ള തണ്ടിന്റെ ഭാഗത്ത് നിന്ന് ഇലകള്‍ അടര്‍ത്തി മാറ്റണം. ഇലകള്‍ കിടന്ന് ചീഞ്ഞു വെള്ളം കേടാകാതിരിക്കാനാണിത്. വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം നിറയ്ക്കണം. പിന്നീട് ഇലകള്‍ കളഞ്ഞ ഭാഗം പാത്രത്തിന്റെ താഴെ തട്ടാത്ത വിധത്തില്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കുക. തണ്ടിന്റെ അടിഭാഗം പാത്രത്തിന്റെ താഴ്ഭാഗത്ത് തട്ടിയാല്‍ ആ ഭാഗം അഴുകാന്‍ സാധ്യതയുണ്ട്.
വെള്ളം തന്നെ വളം
ഓരോ പാത്രത്തിലും നാലോ അഞ്ചോ തണ്ടുകള്‍ ഇറക്കിവയ്ക്കാം. പാത്രത്തിന്റെ വലിപ്പം അനുസരിച്ച് തണ്ടുകളുടെ എണ്ണം കൂട്ടാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വച്ചാല്‍ നല്ലത്. രണ്ടോ മൂന്നോ ദിവസം കൊണ്ടു വേരുവരും. ഇടയ്ക്ക് തണ്ടുകള്‍ മുറിച്ചു കൊടുത്താല്‍ ശിഖരങ്ങള്‍ വന്ന് കൂടുതല്‍ ഇലകളുണ്ടാകും. ഒരു മാസത്തിനകം തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം. ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം.
കൃഷി തുടരാം
ഈ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പുതിനച്ചെടികള്‍ക്ക് മണ്ണില്‍ വളരുന്ന ചെടികളുടെയത്ര കരുത്തുണ്ടാകില്ല. ഇലകള്‍ ചെറുതുമാകും. നമ്മള്‍ ഒരു തവണ ഇലകള്‍ പറിച്ചു കളഞ്ഞാല്‍ വേരുവന്ന തണ്ടുകള്‍ ബാക്കിയാകും. ഇവ വീണ്ടും വളര്‍ത്താന്‍ ഉപയോഗിക്കാം. ഇങ്ങനെ വളര്‍ത്താനുള്ള തണ്ടുകളില്‍ കുറച്ച് ഇലകള്‍ ബാക്കി നിര്‍ത്തണം. ഇനി മണ്ണില്‍ നടാന്‍ സൗകര്യമുള്ളവരാണെങ്കില്‍ ഈ തണ്ടുകള്‍ മണ്ണില്‍ നടാനും ഉപയോഗിക്കാം. അധികമുള്ള വേരുകള്‍ മുറിച്ചുമാറ്റി തണ്ടുകള്‍ ഒന്നു കഴുകിയെടുത്തു വേണം രണ്ടാമത് വളര്‍ത്താന്‍. പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം നിറച്ച് ഇലകള്‍ പറിച്ചെടുത്ത തണ്ടുകള്‍ വീണ്ടും നടാം. നമ്മുടെ വീടിന്റെ ബാല്‍ക്കണിയോ അടുക്കളയില്‍ ജനലരികിലോ പുതിന നട്ട പാത്രങ്ങള്‍ സൂക്ഷിക്കാം. വീടിനകത്ത് പച്ചപ്പും നല്ല പുതിന ഇലകളും സ്വന്തമാക്കാം.
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. പാവല്‍, കോവല്‍, പടവലം, പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment