ഗ്രോബാഗിലെ പച്ചക്കറികള്‍ കരുത്തോടെ വളരാന്‍ മോരും ശര്‍ക്കരയും ചേര്‍ത്തൊരു പ്രയോഗം

നല്ല പോലെ വളം വെള്ളവും നല്‍കിയാലും ചെടികള്‍ കായ്ക്കാതെ പച്ചപ്പില്ലാതെ നില്‍ക്കും. പൂന്തോട്ടത്തിലെ ചെടികളുടേയും അവസ്ഥ ചിലപ്പോള്‍ ഇങ്ങനെ ആയേക്കും. മോര് ഉപയോഗിച്ച് ഈ പ്രശ്നത്തിനു പരിഹാരം കാണാം

By Harithakeralam

കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്നമാണു ചെടികളുടെ മുരടിപ്പ്. ഗ്രോബാഗില്‍ വകൃഷി ചെയ്യുന്നവര്‍ക്ക് ഈ അനുഭവം നല്ല പോലെയുണ്ടാകും. നല്ല പോലെ വളം വെള്ളവും നല്‍കിയാലും ചെടികള്‍ കായ്ക്കാതെ പച്ചപ്പില്ലാതെ നില്‍ക്കും. പൂന്തോട്ടത്തിലെ ചെടികളുടേയും അവസ്ഥ ചിലപ്പോള്‍ ഇങ്ങനെ ആയേക്കും. മോര് ഉപയോഗിച്ച് ഈ പ്രശ്നത്തിനു പരിഹാരം കാണാം.


മോരും ശര്‍ക്കരയും

വെണ്ണ മാറ്റിയ മോരും കുറച്ചു ശര്‍ക്കരയുമാണ് ഈ ലായനിയുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. അരക്കപ്പ് മോരിലേക്ക് ഒരു ശര്‍ക്കര ചിരകിയിടുക. നന്നായി ഇളക്കി ശര്‍ക്കര മോരില്‍ ലയിപ്പിക്കുക. ഈ മിശ്രിതം അടപ്പുളള പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. മൂന്നു ദിവസം അടപ്പ് തുറക്കാതെ പാത്രം സൂക്ഷിച്ചു വയ്ക്കണം. ദുര്‍ഗന്ധമൊന്നും ഈ ലായനിയില്‍ നിന്നുണ്ടാകില്ല, അതിനാല്‍ വീട്ടിനകത്ത് തന്നെ സൂക്ഷിക്കാം.

പ്രയോഗിക്കേണ്ട വിധം

മൂന്നു ദിവസം കഴിഞ്ഞു ലായനി പുറത്തെടുത്ത് നന്നായി അരിച്ചെടുക്കണം. പത്തിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.നമ്മള്‍ എത്രത്തോളം ലായനി എടുക്കുന്നോ അതിന്റെ പത്തിരട്ടി വെള്ളം ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചെടികള്‍ക്ക് ദോഷകരമായി ബാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കും റോസ്, ബോഗന്‍ വില്ല, തൂക്കിയിടുന്ന ഇലച്ചെടികള്‍ എന്നിവയ്ക്കുമെല്ലാം ഈ ലായനി തളിക്കുന്നത് നല്ലതാണ്. പൂന്തോട്ടത്തിലെ ഇലച്ചെടികള്‍ നല്ല പോലെ വളരാനിതു സഹായിക്കും. വൈകുന്നേരങ്ങളില്‍ ഇലകളില്‍ സ്്രേപ ചെയ്യുന്നതാണ് നല്ലത്. വെയില്‍ ഒട്ടും തന്നെയില്ലാത്ത സമയത്ത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs