പശുക്കളുടെ ആരോഗ്യം ഉറപ്പു വരുത്തി മികച്ച പാലുത്പാദനം ഉറപ്പാക്കാന്‍ 'കൗ കെയര്‍' എന്ന പുതിയ ഉത്പ്പന്നവുമായി മില്‍മ.
കോഴിക്കോട്: പശുക്കളുടെ ആരോഗ്യം ഉറപ്പു വരുത്തി മികച്ച പാലുത്പാദനം ഉറപ്പാക്കാന്‍ 'കൗ കെയര്‍' എന്ന പുതിയ ഉത്പ്പന്നവുമായി മില്‍മ. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷനാണ് (എം.ആര്‍.ഡിഎഫ്) കൗ കെയര്‍ പുറത്തിറക്കുന്നത്.
എംആര്‍ഡിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാനും എംആര്‍ഡിഎഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്. മണി വിപണനോദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ്, എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് ക്ഷീര സംഘം പ്രസിഡന്റുമാര്‍, ക്ഷീര കര്‍ഷകര്‍, മില്‍മ എംആര്‍ഡിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പശുക്കളില്‍ കണ്ടു വരുന്ന ആമാശത്തിലെ ലക്ഷണ രഹിത അമ്ലത്വത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കൗ കെയറിന്റെ ഉപയോഗം വഴി സാധിക്കും. ആമാശയത്തിലെ അമ്ലത്വം ദിവസങ്ങളോളം തുടര്‍ന്നാല്‍ ദഹനക്കേട്, കുളമ്പുകളുടെ ബലക്ഷയം, പ്രതിരോധശേഷിക്കുറവ്, തീറ്റ എടുക്കുന്നതിനുള്ള മടി എന്നീ അസുഖങ്ങളിലേക്ക് കന്നുകാലികളെ നയിക്കും.
ഇതില്‍ നിന്നൊഴിവാക്കി കറവമാടുകളുടെ ആരോഗ്യം ഉറപ്പാക്കി പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൗ കെയറിന്റെ ഉപയോഗം വഴി സാധിക്കും.10 ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്ന കറവമാടുകള്‍ക്ക് 25ഗ്രാം വീതം കൗ കെയര്‍ ദിവസം രണ്ടു നേരം തീറ്റയോടൊപ്പം ചേര്‍ത്തു നല്‍കണം.ക്ഷീര സംഘങ്ങള്‍ വഴിയും മില്‍മ പി ആന്റ് ഐ യൂണിറ്റുകള്‍, എംആര്‍ഡിഎഫ് ഓഫീസുകള്‍ വഴിയും കൗ കെയര്‍ ലഭ്യമാണ്.
ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…
ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുള്ള പക്ഷിയാണ് കാക്കകള്‍. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നിന്നും കാക്കകളെ കുറിച്ച് പുറത്ത് വരുന്നത് അല്‍പ്പം ആശങ്കാജനകമായ വാര്‍ത്തയാണ്. രണ്ടു ദിവസത്തിനകം 50 തോളം കാക്കകളാണ്…
എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം പൂച്ചകള്‍ മാത്രം... റോഡരികിലും പാര്‍ക്കിലും ഹോട്ടലുകളിലും സ്‌കൂളിലുമെല്ലാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍. അവ ആരെയും ഉപദ്രവിക്കില്ല. പ്രിയപ്പെട്ട ജോലിയായ ഉറക്കത്തിലായിരിക്കും…
മനുഷ്യകുലത്തിന് ഏറെ പ്രിയപ്പെട്ട പഴമാണ് മുന്തിരി. കുലകളായി വള്ളികള്‍ നിറയെ കായ്ക്കുന്ന മുന്തിരി ലോകത്തിന്റെ മിക്ക ഭാഗത്തുമുണ്ട്. നല്ല വെയിലും തണുപ്പുമാണ് മുന്തിരി വിളയാന്‍ ആവശ്യമായ കാലാവസ്ഥ. നമ്മുടെ കാലാവസ്ഥയില്‍…
വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് കോഴിമുട്ട, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണം. അല്‍പ്പ സമയം ചെലവഴിക്കാന്‍ തയ്യാറായാന്‍ നാല്- അഞ്ച് കോഴികളെ വളര്‍ത്താവുന്ന ചെറിയൊരു കോഴിക്കൂട്…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment