കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ള രണ്ടര ഏക്കര്‍ സ്ഥലത്താണ് പുഷ്‌പോത്സവം
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷയായിരുന്നു.
ഫാര്‍മര്‍ സുനില്‍, ഭാര്യ റോഷ്‌നി സുനില്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബി. ബൈരഞ്ചിത്ത്, പഞ്ചായത്തംഗം മിനി പവിത്രന്‍കൃഷി ഡപ്യുട്ടീ ഡയറക്ടര്‍ സുജ ഈപ്പന്‍, അസിസ്റ്റ്ന്റ് കൃഷി ഓഫീസര്‍ എസ്.ഡി. അനിലസംഘാടക സമിതി കണ്‍വീനര്‍ അഡ്വ. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
തിരുവോണദിവസം വരെ പുഷ്‌പോല്‍സവം ഉണ്ടാകും. വരും ദിവസങ്ങളില്‍ പത്തു രൂപ നിരക്കിലാണ് പ്രവേശനം. സെല്‍ഫി, റീല്‍സ്എന്നിവ എടുക്കുവാനും ഫോട്ടോ ഷൂട്ടിനും പ്രത്യേക സംവിധാനമൊരുക്കായിട്ടുണ്ട്. മിതമായ നിരക്കില്‍ പൂക്കളും ചെടികളും ഇവിടെ നിന്ന് വാങ്ങാന്‍ കഴിയും.
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
പൂന്തോട്ടത്തിന് അഴകേറാന്‍ ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്‍ത്തിയെടുക്കാന്‍ അല്‍പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്‍ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…
നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍…
പൂക്കളുടെ വര്‍ണ്ണ ലോകത്തേക്ക് കൊച്ചിയെ കൈപിടിച്ച് കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്ക്കു മറൈന്‍െ്രെഡവില്‍ തുടക്കം. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്‌ളവര്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില്‍ മനോഹരമായ ഒരുക്കിയ പുല്‍ത്തകിടി വീട് മനോഹാരിത ഉയര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment