പൈനാപ്പിളിന്റെ സ്വാദിനോട് സാമ്യമുള്ള, മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം രുചിയാണ് സ്‌നേക്ക് ഫ്രൂട്ടിനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍ 15-20 അടി വരെ നീളമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. പഴത്തിന്റെ പുറം തൊലി പാമ്പിന്റെ ത്വക്കു പോലെ കാണപ്പെടുന്നതിനാലാണ് സ്‌നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്.
പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പ്പെടുത്താം. സാധാരണ ഒരു പഴത്തില്‍ 2-3 അല്ലികളുണ്ടാകും, ഓരോ അല്ലികളിലും ഇരുണ്ട നിറത്തിലുള്ള ഒരു വിത്ത് കണ്ടേക്കാം . പൈനാപ്പിളിന്റെ സ്വാദിനോട് സാമ്യമുള്ള, മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം രുചിയാണ് സ്‌നേക്ക് ഫ്രൂട്ടിനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
വളരെയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും കണ്ടെത്തിയ ഗുലാ പാസിര്‍ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടുവരുന്നത് .4-5 വര്‍ഷങ്ങള്‍ കൊണ്ട് സലാക്ക് മരങ്ങള്‍ പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുകളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അതിരുകളില്‍ നട്ടു വളര്‍ത്താനിത് ഉചിതമാണ്. ഈ രീതി വഴി വന്യ ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് തോട്ടങ്ങളെ സംരക്ഷിക്കുകയും ചെയ്യാം. സലാക്ക് ഒരു മെമ്മറി ഫ്രൂട്ടായാണ് ഇന്തോനേഷ്യയില്‍ അറിയപ്പെടുന്നത്.
ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉയര്‍ന്ന തോതിലുള്ള അളവ് ഈ പഴത്തില്‍ കണ്ടു വരുന്നു. നേത്ര രോഗങ്ങളെ സുഖപ്പെടുത്താനും വളരെയധികം നാരിന്റെ അംശം ഉള്ളതിനാല്‍ മലബന്ധം തടയുവാനും സലാക്ക് സഹായകമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. എന്നിരുന്നാലും ചില പ്രദേശങ്ങളില്‍ (പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍), സലാക് ഗുലാ പാസിറിലെ കൃത്രിമ പരാഗണം കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളതായി കാണപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് - Homegrown Biotech Research department - Ph : 8113966600.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment