ഫോട്ടോയും അഡ്രസും പതിച്ച ഒരു കാര്‍ഡ് എന്നതിലുപരി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന കാര്‍ഡാണിത്.
അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മണ്ണും മനുഷ്യരുമുണ്ട്. ഇതിനുള്ള മനസ് കൂടിയുണ്ടാകണം. നവംബര്‍ മാസത്തോടെ സമഗ്ര കാര്‍ഷിക പദ്ധതി തയാറാക്കണം. ഇത് സര്‍ക്കാരിന്റെയോ എംഎല്‍എയുടെയോ പഞ്ചായത്തിന്റെയോ പദ്ധതിയല്ല, മറിച്ച് നാം ഓരോരുത്തരുടെയും പദ്ധതിയായി കാണണം. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും.
കൃഷി ഭൂമി എടുത്ത് കൃഷി ചെയ്യുന്നതിനുള്ള തടസങ്ങള്‍ മറികടക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സാക്ഷരതാ പ്രസ്ഥാനം പോലെ ഒരു ജനകീയ ക്യാംപെയ്‌നായി ഇത് നിര്‍വഹിക്കണം. വലിയ ജനകീയ പദ്ധതിയായി പഴം, പച്ചക്കറി കൃഷി ഉയര്‍ത്തിക്കൊണ്ടുവരണം. ഓരോ നാടും സ്വയം പര്യാപ്തമാകണം. വിഷം കഴിക്കാന്‍ താത്പര്യമില്ലെന്ന് സ്വയം പറയണം. കൃഷി കാര്യങ്ങള്‍ക്ക് കര്‍ഷകന് കുറേ സഹായങ്ങള്‍ ആവശ്യമാണ്. അതിനുപകരിക്കുന്ന കാര്‍ഡാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഓഫീസ് കാര്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഉപകരിക്കുന്ന ഒരു കാര്‍ഡിന് കര്‍ഷകര്‍ അര്‍ഹരാണ്.
ഫോട്ടോയും അഡ്രസും പതിച്ച ഒരു കാര്‍ഡ് എന്നതിലുപരി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന കാര്‍ഡാണിത്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവായി സ്വീകരിക്കാന്‍ കഴിയുന്ന കൃഷി ഭവനിലോ കൃഷിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഓഫീസുകളിലോ ബന്ധപ്പെടുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്ന തരത്തിലുള്ള കാര്‍ഡാണിത്. അത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. റോജി ജോണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കൃഷി വകുപ്പ് ഡയറക്റ്റര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment