തണ്ടീച്ചയും ചുവന്ന മണ്ഡരിയും ; പയറിന്റെ ശത്രുക്കളെ തുരത്താം

വളര്‍ന്നു തുടങ്ങുന്ന പയര്‍ച്ചെടികളെ ആക്രമിക്കുന്ന കീടങ്ങള്‍ ഏതാണെന്നും അവയെ തുരത്താനുള്ള മാര്‍ഗങ്ങളും നോക്കാം

By Harithakeralam
2024-03-19

നല്ല വെയിലുള്ള കാലാവസ്ഥയിലും മികച്ച വിളവ് നല്‍കുന്ന പച്ചക്കറിയാണ് പയര്‍. വിവിധയിനം പയറുകള്‍ കേരളത്തില്‍ നല്ല വിളവ് നല്‍കും. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ആക്രമിക്കുന്നയിനം കൂടിയാണ് പയര്‍.  വളര്‍ന്നു തുടങ്ങുന്ന പയര്‍ച്ചെടികളെ ആക്രമിക്കുന്ന കീടങ്ങള്‍ ഏതാണെന്നും അവയെ തുരത്താനുള്ള മാര്‍ഗങ്ങളും നോക്കാം.

തണ്ടീച്ച

വളരെ ചെറിയ ഇനം ഈച്ചകളാണിവ. ഇലയുടെയും തണ്ടിന്റെയും അകത്ത് കയറി തുരന്നു തിന്നു ചെടി നശിപ്പിക്കുന്ന ഇവയെ കണ്ടു പിടിക്കാന്‍ വലിയ പ്രയാസമാണ്. ഇലയും തണ്ടും അവസാനം മഞ്ഞളിച്ച് ചീഞ്ഞു പോകും. ചെറിയ പയര്‍ ചെടികളെയാണിവ ആക്രമിക്കുക. രോഗമാണോ കീടാക്രമണമാണോ എന്നു തിരിച്ചറിയുന്നതിന് മുന്നേ ചെടികള്‍ നശിച്ചിട്ടുണ്ടാകും. ഒരിക്കല്‍ രോഗമുണ്ടായ തോട്ടത്തില്‍ നിന്നുമെടുത്ത വിത്ത് നടാതിരിക്കുകയാണ് പ്രധാന പോംവഴി. രോഗമുണ്ടായ സ്ഥലത്ത് തുടര്‍ച്ചയായി കൃഷി ചെയ്യുന്നതുമൊഴിവാക്കണം. 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി തടത്തിലൊഴിച്ചു വേണം വിത്തിടാന്‍. മുളച്ചു ചെടിയായി വള്ളിവീശി തുടങ്ങിയാലും ബ്യൂവേറിയ പ്രയോഗം നടത്തണം.

ചുവന്ന മണ്ഡരി

ഇലകളുടെ അടിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന പ്രാണികളാണ് ചുവന്ന മണ്ഡരി. വളരെ ചെറുതായതിനാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഇലകള്‍ കട്ടി കൂടി മഞ്ഞ കലര്‍ന്ന വെള്ളകുത്ത് പ്രത്യപ്പെട്ട അവസ്ഥയിലായിരിക്കും. വേപ്പണ്ണ എമല്‍ഷന്‍ പ്രയോഗിക്കുക മാത്രമാണ് പോംവഴി. ആക്രമണം രൂക്ഷമായാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും. വാണിജ്യ അടിസ്ഥാനത്തില്‍ നടത്തുന്ന തോട്ടമാണെങ്കില്‍ രാസകീടനാശിനി പ്രയോഗിക്കുന്നതാണ് നല്ലത്. കാരണം കൃഷി മുഴുവനായി നശിപ്പിക്കാന്‍ ഈ കീടങ്ങള്‍ മതി.  

തുരുമ്പ്  

ഇലകളുടെ അടിയില്‍ തുരുമ്പ് പിടിച്ച പോലെ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗം. ഫംഗസ് ബാധയാണിതിന് കാരണം. മുകളിലും താഴെയും കറുത്ത പാടുകള്‍ കാണം ഇല നശിച്ച് ഉത്പാദനം കുറയും.  സ്യൂഡോമോണസ് സ്േ്രപ ചെയ്താല്‍ ഫംഗസ് ബാധയില്‍ നിന്നും രക്ഷനേടാം. പത്ത് ദിവസം ഇടവിട്ട് സ്യൂഡോമോണസ് സ്േ്രപ ചെയ്യണം.

Leave a comment

ചീയല്‍ രോഗമില്ലാതെ പച്ചമുളക് വളര്‍ത്താം

വേനല്‍മഴ നല്ല പോലെ ലഭിച്ചതോടെ പച്ചമുളക് നടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. വേനലിലും മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചമുളകിന് അഴുകല്‍ രോഗം പ്രശ്‌നമാണ്.  വിത്ത് മുളയ്ക്കാതിരിക്കുക, തൈകള്‍ മുരടിച്ചു…

By Harithakeralam
വിളവ് വര്‍ധിപ്പിക്കാം - കീടങ്ങളെ തുരത്താം ; പ്രയോഗിക്കൂ എഗ്ഗ് അമിനോ ആസിഡ്

ഒന്നു രണ്ടു മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പയറിലും വഴുതനയിലും നിറയെ കായ്കള്‍; റോസാച്ചെടി പൂത്തുലയും: പ്രയോഗിക്കാം അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
കാന്താരിക്കൃഷിയില്‍ വില്ലന്‍മാരായി ഇലപ്പേനും വെളളീച്ചയും

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന കാന്താരി മുളകിനെ സാധാരണ കീട-രോഗ ബാധ വലിയ തോതില്‍ ബാധിക്കാറില്ല. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇലപ്പേന്‍, വെള്ളീച്ച പോലുള്ളവ കാന്താരിയെ വലിയ തോതില്‍…

By Harithakeralam
ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ - പരിഹാരം ഇതൊന്നു മാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
കോഴിക്കാഷ്ടം വിളകള്‍ക്ക് പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള്‍ ധാരാളം കോഴിക്കാഷ്ടം…

By Harithakeralam
തക്കാളിയില്‍ ചിത്രകീടം

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ…

By Harithakeralam
പൂകൊഴിച്ചില്‍ തടയാന്‍ കടലപ്പിണ്ണാക്കും ശര്‍ക്കരയും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs