നല്ല വെയിലുള്ള കാലാവസ്ഥയില്‍ പരിസരമാകെ വരണ്ടു നില്‍ക്കുമ്പോള്‍ നമ്മുടെ വീട്ട്മുറ്റത്ത് പൂക്കാലമായിരിക്കും... അതാണ് ഓര്‍ക്കിഡ് റോസ്.
പൂന്തോട്ടത്തിന്റെ ലുക്ക് മുഴുവന്‍ മാറ്റാന്‍ കഴിവുള്ള ചെടി, ഇവ കുറച്ച് വളര്‍ത്തിയാല്‍ നിങ്ങളുടെ വീട്ട്മുറ്റം നാട്ടിലാകെ വൈറലാകും. അത്ര മനോഹരമായ പൂക്കള്‍ കുല കുലയായി പൂത്തുലഞ്ഞു നില്‍ക്കും. നല്ല വെയിലുള്ള കാലാവസ്ഥയില്‍ പരിസരമാകെ വരണ്ടു നില്‍ക്കുമ്പോള്‍ നമ്മുടെ വീട്ട്മുറ്റത്ത് പൂക്കാലമായിരിക്കും... അതാണ് ഓര്‍ക്കിഡ് റോസ്.
ഓര്‍ക്കിഡ് പോലെ കുലകളായി ധാരാളം പൂക്കളുണ്ടാകുന്നതു കൊണ്ടാണ് ഈപേരു ലഭിച്ചത്. പിന്നെ സാധാരണ റോസാച്ചെടിയെപ്പോലെ മുളളുകളുമുണ്ടാകില്ല. വളര്‍ത്താന്‍ വളരെ എളുപ്പവുമാണ്. അധികം വലുതായി വളരുകയുമില്ല. നിലത്തും ചട്ടിയിലും പ്ലാസ്റ്റിക്ക് കവറിലുമെല്ലാം നിഷ്പ്രയാസം വളര്‍ത്താം.
നഴ്‌സറികളില്‍ നിന്നും നല്ല ആരോഗ്യമുള്ള ഓര്‍ക്കിഡ് റോസ് ചെടികള്‍ തെരഞ്ഞെടുക്കണം. നമ്മുടെ പൂന്തോട്ടത്തില്‍ നല്ല പോലെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി സ്ഥാപിക്കാന്‍. നിലത്തോ ചട്ടിയിലോ നട്ടാലും വെയിലിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല. കുലപോലെ പൂക്കളുണ്ടാകുന്നതിനാല്‍ ചെടി നിലത്തോട്ട് ചായാല്‍ സാധ്യതയുണ്ട്. ഇതിനാല്‍ താങ്ങ് നല്‍കല്‍ നിര്‍ബന്ധമാണ്.
തൈ വാങ്ങി നട്ട് പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നാല്‍ പൂക്കളുണ്ടാകില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും വളപ്രയോഗം ചെയ്യണം. ഫാക്റ്റം ഫോസ്, അടുക്കള അവശിഷ്ടങ്ങള്‍ എന്നിവ നല്‍കുന്നത് നല്ലതാണ്. മിതമായ രീതിയില്‍ മാത്രം നന മതി. കീടങ്ങളുടെ ആക്രമണം എപ്പോഴും പ്രതീക്ഷിക്കണം. ഇവ വരാതിരിക്കാന്‍ ഓര്‍ഗാനിക് കീടനാശിനികള്‍ നല്‍കാം. എന്നാല്‍ ആക്രമണം രൂക്ഷമായാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരും.
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment