ഭക്ഷണ പദാര്‍ഥങ്ങളുടെ പോഷകമൂല്യവും പ്രത്യുത്പാദന വ്യവസ്ഥയിലെ ആഘാതവും

കീടനാശിനി കലര്‍ന്ന ഭക്ഷണങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കുന്നതിനെക്കുറിച്ച് എആര്‍എംസി കണ്‍സള്‍ട്ടന്റ് ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ എഴുതിയ ലേഖനം

By Harithakeralam

കീടനാശിനികള്‍ അമിതമായ അളവില്‍ പ്രയോഗിച്ച പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതു മൂലം നിരവധി ശാരീരിക പ്രശ്നങ്ങളാണ് മനുഷ്യനെ ബാധിച്ചിരിക്കുന്നത്. പ്രത്യുല്‍പ്പാദനത്തെ വലിയ അളവില്‍ ഇവയുടെ ഉപഭോഗം ബാധിച്ചിരിക്കുന്നു. കീടനാശിനി കലര്‍ന്ന ഭക്ഷണങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കുന്നതിനെക്കുറിച്ച് എആര്‍എംസി കണ്‍സള്‍ട്ടന്റ് ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ എഴുതിയ ലേഖനം വായിക്കൂ.


ജൈവകൃഷി സംസ്‌ക്കാരം
ഏതൊരു ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും പോഷകമൂല്യം നിര്‍ണയിക്കപ്പെടുന്നത് അത് ഉപയോഗിക്കുന്ന മനുഷ്യരുടെ ശാരീരികവും മാനസികവുമായ പ്രത്യല്‍പ്പാദനവ്യവസ്ഥക്ക് ഉണ്ടാകുന്ന ഉണര്‍വിനും വളര്‍ച്ചക്കും ഉതകുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇന്നത്തെ ആഗോളസംസ്‌കാരത്തിലുണ്ടായിട്ടുള്ള ആധുനിക പ്രവണതകള്‍ പ്രത്യേകമായും നിയന്ത്രണമില്ലാത്ത കീടനാശിനി പ്രയോഗങ്ങള്‍, കൃത്രിമ വിത്തുല്‍പ്പാദന രീതികള്‍, ജനിതക പരീക്ഷണങ്ങള്‍ എന്നിവ മനുഷ്യന്റെ മേല്‍പ്പറഞ്ഞ വളര്‍ച്ചകള്‍ക്ക് വിപരീതഫലങ്ങള്‍ സൃഷ്ടിക്കുന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൃത്രിമരീതികള്‍ആഗോളതലത്തില്‍ തന്നെ ഭക്ഷ്യ ലഭ്യതകൂട്ടി പട്ടിണി മരണങ്ങള്‍ തടഞ്ഞെങ്കിലും ഗുണമേന്മ കുറക്കുകയും ഉപയോഗിക്കപ്പെടുന്ന രാസപദാര്‍ത്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തിലാണ് ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ വികസിക്കപ്പെടുന്ന ഒരു ജൈവകൃഷി സംസ്‌ക്കാരം ജനതകളുടെ ഇടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു വരുന്നത്. അജൈവ (inorganic) കൃഷിരീതി പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വരുത്തിയിട്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചുരുക്കത്തില്‍ താഴെ വിവരിക്കുന്നു.

സ്ത്രീകളില്‍
അജൈവ കൃഷിരീതിമൂലം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കടന്നുകൂടുന്ന കീടനാശിനികള്‍, വളങ്ങളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇതിനുള്ള കാരണങ്ങള്‍. സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറയുകയും വന്ധ്യതയുടെ നിരക്കു കൂടുകയും ചെയ്യുന്നു. ആര്‍ത്തവചക്രത്തില്‍ ക്രമക്കേടുകളുണ്ടാവുകയും, പോളിസിസ്റ്റിക് ഓവറി,ഗര്‍ഭാശയമുഴകള്‍ എന്നിവയും കണ്ടുവരാം. ഭക്ഷണത്തിന് ഉപയോഗിക്കുന്ന കോഴികളെ വളര്‍ത്തുമ്പോള്‍ ഉപയോഗിക്കപെടുന്ന ഹോര്‍മോണുകളും വന്ധ്യതാനിരക്ക് കൂട്ടിയേക്കാം. ഗര്‍ഭമലസല്‍, കാലാവധിക്ക് മുമ്പേ പ്രായക്കുറവുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും ഇടയാക്കുന്നു.

പുരുഷന്‍മാരില്‍
സ്ത്രീകളെക്കാള്‍ കൂടുതല്‍ ഇത്തരം കീടനാശിനി - ഹോര്‍മോണുകള്‍ ആഘാതം സൃഷ്ടിക്കുക പുരുഷന്‍മാരിലാണ്. പുരുഷബീജോല്‍പ്പാദന വ്യവസ്ഥ വളരെ ലോലമായ ഒന്നാണ്. ഈ പദാര്‍ത്ഥങ്ങള്‍ പുരുഷബീജങ്ങളുടെ എണ്ണം, ചലനശേഷി എന്നിവ കുറക്കുന്നതിനുപരിയായി ജനിതക മാറ്റങ്ങള്‍ക്കും ഇടയാക്കുന്നു. ഇതെല്ലാം പുരുഷ വന്ധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പുരുഷ ഹോര്‍മോണില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ലൈംഗിക ബലഹീനതയും ഉണ്ടാക്കാം.

 ഇതിനെല്ലാം പുറമേ ഗര്‍ഭസ്ഥശിശുക്കളിലും കുഞ്ഞുങ്ങളിലുമുണ്ടാകുന്ന വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ജനിതക തകരാറുകള്‍,ക്യാന്‍സര്‍ രോഗങ്ങള്‍ എന്നിവ ഭാവിതലമുറകള്‍ക്കും ആഘാതമേല്‍പ്പിക്കുന്നു. ഇവയെല്ലാം നമുക്കും വരാനിരിക്കുന്ന തലമുറകള്‍ക്കുമുള്ള അപകടങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളാണ്. ആരോഗ്യപൂര്‍ണ്ണമായ ശാസ്ത്രീയാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കുന്ന സുതാര്യമായ ഒരു ജൈവകൃഷി സംസ്‌ക്കാരമാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രതിവിധി.

Leave a comment

സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…

By Harithakeralam
ഉറക്കം കുറഞ്ഞാല്‍ ഹൃദയം പിണങ്ങും

നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…

By Harithakeralam
ഗ്യാസും അസിഡിറ്റിയും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...?

രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.

By Harithakeralam
കുതിരയെപ്പോലെ കരുത്തിന് മുതിര

മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികള്‍

1.  ക്യാപ്‌സിക്കം

വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…

By Harithakeralam
കണ്ണിനും വേണം കരുതല്‍: പതിവാക്കാം ഈ ഭക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…

By Harithakeralam
നിസാരക്കാരനല്ല കടച്ചക്ക: രക്ത സമര്‍ദം കുറയ്ക്കും, മലബന്ധമകറ്റും

കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…

By Harithakeralam
പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ

പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.  മലബന്ധത്തെ തടയാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs