പന്തലിട്ട് വളര്‍ത്തേണ്ട പീച്ചിങ്ങ കൃഷി ചെയ്താല്‍ പോഷക സമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കാം.
പീച്ചിങ്ങ അല്ലെങ്കില്‍ പീച്ചില്‍ നിരവധി ഗുണങ്ങളുള്ളൊരു വെള്ളരി വര്‍ഗ വിളയാണ്. പണ്ടുകാലത്ത് പശുത്തൊഴിനും വിറക് പുറയ്ക്കും മുകളില്‍ പടര്‍ന്നു വളര്‍ന്നു ധാരാളം കായ്കള്‍ നല്‍കുന്ന പീച്ചിങ്ങയിന്നു വളരെ കുറച്ചു പേര്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. ധാരാളം നാരുകളുള്ള നാടന്‍ ഇനത്തെ കാണുക തന്നെ അപൂര്‍വം. പടവലങ്ങ പോലെ നല്ല നീളമുള്ള എന്നാല്‍ നാരുകള്‍ കുറവുള്ള ഇനമാണിപ്പോള്‍ ഭൂരിഭാഗം പേരും കൃഷി ചെയ്യുന്നത്. പന്തലിട്ട് വളര്‍ത്തേണ്ട പീച്ചിങ്ങ കൃഷി ചെയ്താല്‍ പോഷക സമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കാം. മഴയുടെ ശക്തി കുറഞ്ഞാല്‍ പീച്ചിങ്ങ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം.
വിത്ത് മുളപ്പിച്ചു തടത്തിലേക്ക് മാറ്റി നടുന്ന രീതിയാണു നല്ലത്. സ്യൂഡോമോണാസ് ലായനിയില്‍ വിത്ത് അര മണിക്കൂര്‍ കുതിര്‍ത്തു നടുന്നത് ഏറെ നല്ലതാണ്. മുളച്ചു കഴിയുമ്പോള്‍ രണ്ടു ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടിലും ഇലകളിലും തളിച്ചാല്‍ ആരോഗ്യത്തോടെ വളരും. ആഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ രോഗബാധ കുറയും, കൂടുതല്‍ ശിഖിരങ്ങള്‍ ചെടിയില്‍ ഉണ്ടാവും.
നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. എല്ല് പൊടി, ഉണങ്ങിയ ചാണകപ്പൊടി, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങള്‍ ചേര്‍ത്തു മണ്ണിളക്കി തടം തയാറാക്കി വേണം നടാന്‍. വള്ളി വീശി തുടങ്ങുമ്പോള്‍ പന്തലിട്ടു നല്‍കണം. നല്ല പോലെ പടര്‍ന്നു ധാരാളം കായ്കളുണ്ടാകാന്‍ പന്തലിട്ടു കൊടുക്കുന്നതു നല്ലതാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ കടല പിണ്ണാക്ക് വേപ്പ് പിണ്ണാക്ക് ചാണകം ഇവ ചേര്‍ത്ത സ്ലറി ഒഴുക്കുക. ഇതോടൊപ്പം കുറച്ച് എല്ലുപൊടി വിതറുക. എന്നാല്‍ നല്ല പോലെ പടര്‍ന്നു വളര്‍ന്നു പൂക്കളുണ്ടാകും. കായ് പിടിക്കാനും ഇവ ആരോഗ്യത്തോടെ വളരാനും എല്ല് പൊടി വിതറുന്നത് സഹായിക്കും.
45 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ പീച്ചിങ്ങാ വിളവെടുപ്പിനു പാകമാകും. പന്തലില്‍ കേറിയ ചെടിയുടെ തലപ്പ് നുള്ളിയ ശേഷം സ്യൂഡോമോണാസ് ഇലകളില്‍ തളിച്ചാല്‍ കൂടുതല്‍ ശിഖരങ്ങള്‍ വരും. അവയിലെല്ലാം പൂക്കളുണ്ടായി കായ്കളുമുണ്ടാകും. പുതുതായി വന്ന ശിഖിരങ്ങള്‍ ഒരു മീറ്റര്‍ നീളത്തില്‍ വളര്‍ന്നാല്‍ വീണ്ടും തലപ്പ് നുള്ളുക, ഒരു ചെടിയില്‍ തന്നെ കുറെയധികം ശിഖിരങ്ങള്‍ വരുകയും കൂടുതല്‍ കായ്കള്‍ ഉണ്ടാകുകയും ചെയ്യും.
രക്തം ശുദ്ധീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും പീച്ചിങ്ങ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമാണ് ഈ പച്ചക്കറി. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞപ്പിത്തത്തിനും പാമ്പ് കടിയേറ്റാല്‍ പ്രയോഗിക്കാനുള്ള മരുന്നിനും പണ്ടു കാലത്ത് കാട്ടുപീച്ചിങ്ങ ഉപയോഗിച്ചിരുന്നു.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment