എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black hug) സാന്നിദ്ധ്യം
കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black hug) സാന്നിദ്ധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടള്‍ രാത്രി കാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. ആയതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്.
തണ്ടുതുരപ്പന്റെയും എലിവെട്ടിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ കരിഞ്ചാഴി ആക്രമണം സംശയിക്കാം, നെല്‍ച്ചെടിയുടെ ചുവട്ടിലിരുന്നു നീരുറ്റി കുടിക്കുന്നത് മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞു പോകുന്നു. കൃഷിയിടത്തില്‍ ഇറങ്ങി നോക്കി കീട സാന്നിദ്ധ്യം ഉറപ്പിച്ചതിന് ശേഷം മാത്രം നിയന്ത്രണ നടപടികള്‍ സ്വീകരിക്കുക.
കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തുകയും, കരിഞ്ചാഴി സാന്നിദ്ധ്യം കാണുന്ന പക്ഷം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ബന്ധപ്പെടേണ്ട നമ്പറുകള്‍ ചമ്പക്കുളം, പുളിങ്കുന്ന് 9567819958, നെടുമുടി 8547865338, കൈനകരി 9961392082, എടത്വാ 9633815621, തകഴി 9496764141, ആലപ്പുഴ 7034342115, കരുവാറ്റ 8281032167, പുന്നപ്ര 9074306585, അമ്പലപ്പുഴ 9747731783, പുറക്കാട് 9747962127.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
© All rights reserved | Powered by Otwo Designs
Leave a comment