നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഈ സമയത്തെ പ്രധാന പ്രശ്‌നക്കാര്‍. ഇവയെ തുരത്താനുള്ള മൂന്നു മാര്‍ഗങ്ങള്‍
1. മണ്ണെണ്ണ എമല്‍ഷന്‍
അനേകം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്, 90 മില്ലി മണ്ണെണ്ണയും മതിയാകും. തിളച്ച വെള്ളത്തില്‍ 5 ഗ്രാം സോപ്പ് പൊടിയാക്കി ലയിപ്പിക്കുക, ഇത് തണുപ്പിച്ച് 90 മില്ലി മണ്ണെണ്ണയിലേക്ക് ഒഴിക്കുക. എണ്ണ നല്ലവണ്ണം ലയിക്കുന്നതുവരെ ഇളക്കി 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിച്ചു കൊടുക്കാം.
2. കഞ്ഞിവെള്ളം
പച്ചക്കറിത്തോട്ടങ്ങളില്‍ കടന്നുവരുന്ന ചെറിയ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ അവലംബിക്കുന്ന മാര്‍ഗമാണ് കഞ്ഞിവെള്ളം കൊണ്ടുള്ള ഉപയോഗം. കഞ്ഞിവെള്ളം തളിക്കുമ്പോള്‍ ഇത് പാടപോലെ ഇലകളില്‍ ഉണങ്ങുകയും കീടങ്ങളെ പൂര്‍ണ്ണമായി അടര്‍ത്തി കളയുകയും ചെയ്യുന്നു. ചലനശേഷിയില്ലാത്ത ഏഫിഡുകളും ഇതിനോടൊപ്പം വീണുപോകുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളമെടുത്തു ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ചെടികളില്‍ വൈകുന്നേരത്ത് തളിച്ചു കൊടുക്കാം.
3. സോപ്പ് ലായനി
ഇലപ്പേനുകള്‍ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് സോപ്പ് ലായനി. 30 ഗ്രാം സോപ്പ് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കാം. ഇലകള്‍ നനഞ്ഞിരിക്കുമ്പോള്‍ മാത്രമാണ് സോപ്പുലായനി ഫലപ്രദമാകുകയുള്ളൂ. വൈകുന്നേരത്ത് ഇലകളില്‍ തളിച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കീടങ്ങള്‍ക്കെതിരേ സോപ്പ് ലായനി നേരിട്ട് പ്രയോഗിക്കണം.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, ഇനി…
നല്ല പരിചരണം നല്കിയാല് വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment