പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു നശിപ്പിക്കുകയാണ് ഈ കീടങ്ങള്‍ ചെയ്യുക.
ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കര്‍ഷകര്‍.നല്ല പരിചരണം നല്‍കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു നശിപ്പിക്കുകയാണ് ഈ കീടങ്ങള്‍ ചെയ്യുക. തുടര്‍ന്നു ചെടി തന്നെ നശിക്കും. തവിട്ടു നിറത്തില്‍ കറുത്ത പുള്ളിയുള്ള വണ്ടുകള്‍, മഞ്ഞ നിറത്തിലുള്ള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണുന്നു. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നുന്നു.
1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ചു നശിപ്പിക്കുക.
2. ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധി ദശ എന്നിവയെ ശേഖരിച്ചു സുഷിരങ്ങളുള്ള പോളിത്തീന്‍ കൂട്ടില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു പുറത്തുവരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
3. വേപ്പിന്‍കുരു സത്ത് 5% പെരുവലം സത്ത് 10 % എന്നിവ തളിക്കുക.
4. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുക.
5. ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കുക.
6. വേപ്പിന്‍ പിണ്ണാക്ക് അര കിലോ ഒരു ലിറ്റര്‍ വെളളത്തിലിട്ടു വയ്ക്കുക. 8 മണിക്കൂര്‍ അതിന് ശേഷം പിഴിഞ്ഞെടുത്ത് സത്ത് രണ്ടു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുക.
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള് കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക്…
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ…
ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇക്കാലത്ത്…
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള…
കറിവേപ്പില് നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
© All rights reserved | Powered by Otwo Designs
Leave a comment