ടെറസിലെ പരിമിത സ്ഥലത്തുപോലും നമുക്കാവശ്യമുള്ള പച്ചക്കറികള്‍ കൃഷിചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് എജിഎസ് ഓഫീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാര്‍. പച്ചക്കറികള്‍ മുതല്‍ ഉള്ളിവരെ ഇദ്ദേഹത്തിന്റെ ടെറസില്‍ വിളയുന്നു.
കൃഷി ചെയ്യാന്‍ സ്ഥലമില്ല, സമയമില്ല എന്നൊക്കെ വിചാരിച്ചു
മടിപിടിച്ചിരിക്കുന്നവര്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ
തിരുവനന്തപുരത്തേക്കൊന്നു വരണം. ഇവിടെ പൂജപ്പുര വട്ടവിളയിലുള്ള
കൃഷ്ണകുമാറിന്റെ വീടിന്റെ മട്ടുപ്പാവിലെത്തിയാല്‍ കാണാം നല്ലൊരു
പച്ചക്കറിത്തോട്ടം. ടെറസിലെ പരിമിത സ്ഥലത്തുപോലും നമുക്കാവശ്യമുള്ള
പച്ചക്കറികള്‍ കൃഷിചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് എജിഎസ് ഓഫീസ്
ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാര്‍. പച്ചക്കറികള്‍ മുതല്‍ ഉള്ളിവരെ
ഇദ്ദേഹത്തിന്റെ ടെറസില്‍ വിളയുന്നു.
മട്ടുപ്പാവൊരു പരീക്ഷണശാല
ചീര, പയര്‍, പാവല്‍, പടവലം, വെള്ളരി, തക്കാളി, പീച്ചിങ്ങ, പച്ചമുളക്, വെണ്ട, കത്തിരിക്ക, വഴുതനങ്ങ, മത്തന്‍, കുമ്പളം, ചെറിയ ഉള്ളി, വാഴ, മുന്തിരി ഇങ്ങനെ നീളുന്നു കൃഷ്ണകുമാറിന്റെ മട്ടുപ്പാവിലെ വിളകള്‍. പലതും പരീക്ഷിച്ചു നോക്കുകയാണ് തന്റെ പതിവെന്ന് കൃഷ്ണകുമാര്‍. അത്തരത്തിലുള്ളൊരു പരീക്ഷണമായിരുന്നു ചെറിയ ഉള്ളിക്കൃഷി. അടുക്കളയിലേക്ക് വാങ്ങിയ ഉള്ളിയില്‍ കുറച്ചെടുത്താണ് നട്ടുനോക്കിയത്, സംഭവം വിജയമായി. ഉള്ളി എങ്ങനെ കൃഷി ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. മറ്റുള്ളവയൊക്കെ നടുന്നതു പോലെ ഇതും നട്ടു നോക്കി. നേരത്തെ സവാള, വെളുത്തുള്ളി എന്നിവ ഇത്തരത്തില്‍ പരീക്ഷിച്ചിരുന്നു, എന്നാല്‍ അത് പാളിപ്പോയി. ഇതുകാരണം ഉള്ളിക്കൃഷിയില്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല.

മട്ടുപ്പാവ് ഒരുക്കല്‍
ടെറസില്‍ കൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഈര്‍പ്പമിറങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍.ഈര്‍പ്പം ഇറങ്ങി കേടുവരാതിരിക്കാനായി ഡോക്റ്റര്‍ ഫിക്‌സിറ്റ് റെയ്ന്‍കോട്ട് അടിച്ചു മട്ടുപ്പാവ് ഒരുക്കുകയാണ് പതിവ്. അതിനു ശേഷം ഇഷ്ടികയും സിമന്റ് കട്ടയും തടിയുമൊക്ക വച്ച്് അതിന്റെ മുകളിലാണ് ഗ്രോ ബാഗ് വച്ചിരുന്നത്. ഇപ്പോള്‍ സ്റ്റാന്റുകളും ഉപയോഗിക്കുന്നത്. പഴയവീട് ഇടിച്ചതിന്റെ മണ്ണാണ് ഗ്രോബാഗ് നിറയ്ക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ ചാണകം ചേര്‍ത്ത മണ്ണ് സമീപത്തുള്ള ഗാര്‍ഡനുകളില്‍ നിന്ന് വാങ്ങാറുണ്ട്. രണ്ടാഴ്ചയോളം ട്രൈകോഡര്‍മ ചേര്‍ത്തിട്ട ശേഷമാണ് മണ്ണ് ഉപയോഗിക്കുന്നത്. വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയും ഇതിനൊപ്പം ചേര്‍ക്കും.

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന് തുടങ്ങിയ…
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…
അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…
ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…
ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.
© All rights reserved | Powered by Otwo Designs
Leave a comment