പൈങ്ങോട്ടൂരിലെ ചക്കപ്പെരുമ

ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍

By Harithakeralam

തെങ്ങ്, കവുങ്ങ്, റബര്‍ തോട്ടങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്, നമ്മുടെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന മാര്‍ഗങ്ങളുമാണിവ. എന്നാല്‍ ചക്കത്തോട്ടം കണ്ടിട്ടുണ്ടോ…? ഒന്നും രണ്ടുമല്ല എട്ട് ഏക്കറില്‍ നിറയെ പ്ലാവുകള്‍. നമ്മുടെ മാറുന്ന കാര്‍ഷിക രീതിയുടെ ഉത്തമ ഉദാഹരമാണ് ഏറണാകുളം – ഇടുക്കി ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ പൈങ്ങോട്ടൂരിലെ ദീപക് മാത്യൂ പിട്ടാപ്പിളിയിലിന്റെ പ്ലാവിന്‍ തോട്ടം. കേരളത്തിലെ ഏറ്റവും വലിയ പ്ലാവിന്‍ തോട്ടത്തിന്റെ വിശേഷങ്ങള്‍.

റബര്‍ മാറി പ്ലാവ്

മധ്യകേരളത്തിലെ മറ്റു കര്‍ഷകരെപ്പോലെ റബര്‍ തന്നെയായിരുന്നു ദീപുവിന്റെ എട്ടരയേക്കര്‍ സ്ഥലത്തും. പിന്നീട് ഇവയുടെ ഉത്പാദനം കഴിഞ്ഞു പുതിയ തൈകള്‍ നടാന്‍ സമയമായപ്പോഴാണ് ഒന്നു വേറിട്ടു ചിന്തിച്ചത്. റബറിന്റെ വിലയിടിവും ഉയര്‍ന്ന കൂലിയും മറ്റു ചെലവും കൂടിയായപ്പോള്‍ നമ്മുടെ സ്വന്തം ചക്കയിലേക്ക് തന്നെ ശ്രദ്ധയെത്തി. എന്നാല്‍ ഇത്രയും കൂടുതല്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് നട്ട ആരുമില്ലായിരുന്നു ദീപുവിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍. രണ്ടും കല്‍പ്പിച്ച് പ്ലാവ് നടാന്‍ തന്നെ തീരുമാനിച്ചു. മണ്ടത്തരമെന്നു പറഞ്ഞു നിരാശപ്പെടുത്താന്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ ദീപുവും തയാറായില്ല. എട്ടരയേക്കര്‍ സ്ഥലം ജെസിബിയും മറ്റും ഉപയോഗിച്ച് പാകപ്പെടുത്തി കുഴിയെടുത്ത് ചക്ക നട്ടു.

വേഗം കായ്ക്കുന്ന
വിയറ്റ്‌നാം ഏര്‍ലി

രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലി എന്ന ഇനമാണ് നട്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ നഴ്‌സറി ഗ്രൂപ്പായ ഹോംഗ്രൗണില്‍ നിന്നാണു തൈകള്‍ വാങ്ങിയത്. ഇവരുടെ പ്രധാന കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിലെ മദര്‍ നഴ്‌സറിയില്‍ നിന്നും തൈകള്‍ എത്തിച്ചു നല്‍കി. 3000 തൈകളാണ് എട്ടരയേക്കര്‍ സ്ഥലത്ത് നട്ടത്. ഇതില്‍ 250 തോളം തൈകള്‍ പലകാരണങ്ങള്‍ കൊണ്ടു നശിച്ചു പോയി. ഇതിനൊപ്പം ആയിരത്തോളം തേക്കും തോട്ടത്തിലുണ്ട്. 10×10 അടി ആഴത്തിലും അകലത്തിലും വീതിയിലും കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ച ശേഷമാണ് തൈകള്‍ നട്ടത്. പ്രമുഖ ജൈവവളം നിര്‍മാതാക്കളായ എസ്പിസിയുടെ വളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മുട്ടക്കോഴിക്കാഷ്ടവും ഇടയ്ക്കിട്ടു കൊടുക്കും. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമാണ് പ്രധാന ശത്രു. മറ്റു രോഗങ്ങളുമൊന്നും അത്ര പ്രശ്‌നം തോട്ടത്തിലുണ്ടാക്കാറില്ലെന്നു പറയുന്നു ദീപു. 

നനയും പരിചരണവും

കൃത്യമായ ജലസേചനം ആവശ്യമുള്ള മരമാണ് പ്ലാവ്. ഇതോടൊപ്പം നല്ല നീര്‍വാഴ്ചയും ആവശ്യമാണ്. ഇതിനാല്‍ തുള്ളി നന സംവിധാനമാണ് തോട്ടത്തിലൊരുക്കിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് തുള്ളി നന സംവിധാനമൊരുക്കിയത്. വേനല്‍ക്കാലത്ത് നന കൃത്യമായി ചെയ്യും. കേരളത്തിന് മാതൃകയായ തോട്ടമൊരുക്കിയിട്ടും കൃഷി വകുപ്പ് അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് പറയുന്നു ദീപു. ആറ് പണിക്കാര്‍ സ്ഥിരമായി തോട്ടത്തിലുണ്ടാകും. കാട് വെട്ടലും ചുവട്ടിലെ കളകള്‍ പറിച്ചു മാറ്റലുമാണ് പ്രധാന പണി. 15 അടി മുകൡലേക്ക് പ്ലാവിനെ വളരാന്‍ അനുവദിക്കാറില്ല, കോമ്പ് കോതി നിര്‍ത്തും. നന്നായി കായ്ക്കാനും പരിചരണത്തിനുമിതാണ് എളുപ്പം. നിലവില്‍ ചക്ക പറിച്ച് വില്‍പ്പന തുടങ്ങി. ഇടിച്ചക്കയ്ക്ക വിദേശത്തേക്ക് കയറ്റി അയക്കുന്നു. എന്നാല്‍ കാലം തെറ്റിയെത്തിയ ശക്തമായ മഴ വലിയ നഷ്ടമാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. പറിക്കാന്‍ തയാറായ നിരവധി ചക്കകള്‍ മഴയത്ത് നശിച്ചു പോയി. 

ഫാം ടൂറിസവും ലക്ഷ്യം

ലോകത്ത് തന്നെ ഏറ്റവും നന്നായി പഴങ്ങള്‍ വിളയാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. സഹ്യപര്‍വത്തിന്റെ താഴ് വരകളില്‍ മിക്കവാറും എല്ലാ പഴങ്ങളും നല്ല വിളവ് തരുമെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഇതു പരമാവധി മുതലെടുത്ത് നല്ല ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് പ്ലാവിന്‍ തോട്ടം ഒരുക്കിയതിന് പിന്നിലെന്ന് പറയുന്നു ദീപു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കൂടി നേടിയെടുക്കാന്‍ കോട്ടേജും തോട്ടത്തിലുണ്ട്. ഇവിടെ വന്നു താമസിച്ച് പ്ലാവ് തോട്ടത്തിന്റെ വിശേഷങ്ങള്‍ അറിയാം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ കാര്‍ഗോ വിഭാഗത്തിലാണ് ദീപു ജോലി ചെയ്യുന്നത്. ഒഴിവു ദിവസമായ ശനിയും ഞായറും മുഴുവന്‍ സമയവും തോട്ടത്തിലുണ്ടാകും. 

Leave a comment

പപ്പായക്കൃഷി ലാഭത്തിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ.   പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല്  മാസമാകുമ്പോഴേക്കും  കായ്ച്ചു തുടങ്ങും. മൂപ്പായി…

By Harithakeralam
കേരളത്തെ പഴക്കൂടയാക്കാനൊരുങ്ങി സര്‍ക്കാര്‍: ഫല വൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കും

ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ  വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…

By Harithakeralam
രുചിയിലും വലിപ്പത്തിലും മുന്നില്‍ ദല്‍ഹാരി ചാമ്പ

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…

By Harithakeralam
ചൂടിനെ വെല്ലാന്‍ തണ്ണീര്‍ മത്തന്‍: നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം

പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…

By Harithakeralam
മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് നടാം

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…

By Harithakeralam
മാവ് തളിരിട്ടു തുടങ്ങി, നല്ലൊരു മാമ്പഴക്കാലത്തിന് ഇപ്പോഴേ ശ്രദ്ധിക്കണം

വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…

By Harithakeralam
കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs