മലയോര മേഖലയിലും നെല്‍പ്പാടങ്ങളിലുമെല്ലാം ഒരു പോലെ വളരാനുള്ള കഴിവ് കാവേരിക്കുണ്ട്. സുന്ദരി വാഴ, സുഗന്ധി വാഴ, മട്ടിപ്പഴം എന്നീ പേരുകളിലും ഈയിനം അറിയപ്പെടുന്നു.
ഒറ്റനോട്ടത്തില്‍ റോബസ്റ്റയാണെന്നേ തോന്നൂ... ഞാലിപ്പൂവന്‍ പഴത്തിന്റെ കനമുള്ള നമ്മുടെ വിരലിനോട് സാമ്യമുള്ള പഴം. പ്രകൃതിയുടെ അമൃത് എന്നറിയപ്പെടുന്ന വാഴയിനം... പുതിയ തലമുറയ്ക്ക് അപരിചിതമായ കാവേരി ഇനം വാഴയെക്കുറിച്ചാണ് പറയുന്നത്. പണ്ടു കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി കാവേരി വാഴ കൃഷി ചെയ്തിരുന്നു, എന്നാലിപ്പോള്‍ വളരെ അപൂര്‍വമാണ് ഈയിനം.
പേരു സൂചിപ്പിക്കും പോലെ കര്‍ണാടകയാണ് കാവേരി വാഴയുടെ ജന്മദേശം. കാവേരി നദിയുടെ കരയിലുള്ള പ്രദേശങ്ങളില്‍ ഈയിനം ഇപ്പോഴും ധാരാളം കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും നല്ല വിളവ് തരും. ഇതിനാല്‍ നമ്മുടെ നാട്ടിലും കാവേരി വാഴ വളരെപ്പെട്ടെന്ന് പ്രചാരത്തിലായി. മലയോര മേഖലയിലും നെല്‍പ്പാടങ്ങളിലുമെല്ലാം ഒരു പോലെ വളരാനുള്ള കഴിവ് കാവേരിക്കുണ്ട്. സുന്ദരി വാഴ, സുഗന്ധി വാഴ, മട്ടിപ്പഴം എന്നീ പേരുകളിലും ഈയിനം അറിയപ്പെടുന്നു.
കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കാവേരി വാഴ. തീരെ കുറച്ച് സ്ഥലം മാത്രം മതി വളരാന്‍. വീട്ട്മുറ്റത്തോ തെങ്ങിന്‍ തോപ്പിലോ ടെറസിലോ വളര്‍ത്താം. വലിയ ചട്ടിയിലും ഡ്രമ്മിലുമെല്ലാം വളര്‍ത്താന്‍ ഏറെ അനുയോജ്യമായ ഇനമാണ്. കന്ന് പിരിച്ചു നടേണ്ട കാര്യവുമില്ല, ഒന്നില്‍ നിന്നും മുളപൊട്ടി കൂട്ടത്തോടെ വളര്‍ന്നാലും കുലയ്ക്കും. മൂന്നു മാസം കൊണ്ടു വാഴ കുലയ്ക്കും, ആറ് മാസം കൊണ്ടു വെട്ടിയെടുക്കാം. നല്ല പോലെ പഴുത്താല്‍ കുലയില്‍ നിന്നും പഴം അടര്‍ന്നു വീഴും. ജൈവ വളങ്ങള്‍ മാത്രം നല്‍കിയാല്‍ തന്നെ മികച്ച വിളവ് ലഭിക്കും.
മറ്റിനം വാഴപ്പഴങ്ങളെ അപേക്ഷിച്ച് നിരവധി ഔഷധ ഗുണങ്ങളും കാവേരിക്കുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഈ പഴം കഴിക്കാം. ഇതിന്റെ പിണ്ടി ചതച്ചരച്ച് കുടിക്കുന്നതു മൂത്രത്തില്‍ കല്ലുള്ളവര്‍ക്ക് നല്ലതാണ്. സാധാരണ തോരന്‍വച്ചും കഴിക്കാം. പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ ധാരാളം പഴത്തിലുണ്ട്, കുട്ടികള്‍ക്ക് ദഹനത്തിനും കാവേരിപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment