തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും വെള്ളരി വര്‍ഗത്തിലുള്ള പച്ചക്കറികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം.
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും വെള്ളരി വര്‍ഗത്തിലുള്ള പച്ചക്കറികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം.
കഴിഞ്ഞ വേനല്‍ക്കാലത്ത് വലിയ തോതിലുള്ള ഉത്പാദന നഷ്ടമാണ് കേരകര്‍ഷകര്‍ക്കുണ്ടായത്. ഇത്തവണ ചൂടില്‍ നിന്നും രക്ഷ നേടാന്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ വളപ്രയോഗം നടത്താവുന്നതാണ്.് തടം തുറന്ന് ഉണങ്ങിയ ചകിരി തൊണ്ട് അടുക്കുന്നതിനും മറ്റ് പുതയിടല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അനുയോജ്യമായ സമയമാണ്. വെയില്‍ ശക്തമായാല്‍ ഈര്‍പ്പം നിലനിര്‍ത്താനിതു സഹായിക്കും. കൂമ്പുചീയല്‍ രോഗത്തിനെതിരെ മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കുക. ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി, ചെന്നീരൊലിപ്പ്, മഹാളി മുതലായവക്കെതിരെ കര്‍ഷകര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
പോളിബാഗ് തൈകള്‍ നടാന്‍ അനുയോജ്യ സമയം. കായ് തുരപ്പനെ നിയന്ത്രിക്കുവാന്‍ കാര്‍ബാറില്‍ 50 WP 4 കിലോഗ്രാം 200 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കാം.
വേനല്‍ക്കാലത്ത് നല്ല പോലെ വിളവ് തരുന്നവയാണ് വെള്ളരിവര്‍ഗ പച്ചക്കറികള്‍. ചൂട് കൂടുന്ന സമയത്ത് ഇവ കഴിക്കുന്നതും നല്ലതാണ്. വെള്ളരി വര്‍ഗ്ഗ പച്ചക്കറികളില്‍ മൃദുരോമപൂപ്പ് എന്നകുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി രണ്ടര ഗ്രാം മാങ്കോസെബ് ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കിതളിക്കുക.
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും…
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്‌നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചെന്നു…
എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment