പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍ അവതരിപ്പിച്ച് ഈസ്റ്റേണ്‍. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കിട്ട ജീവിതക്രമത്തിനിടയില്‍ പ്രഭാത ഭക്ഷണം പരമ്പരാഗത രീതിയില്‍ ഒരുക്കുന്നതിന് സമയവും അധ്വാനവും വേണ്ടി വരുന്നുണ്ട്. അതിനാല്‍ തന്നെ കേരളത്തിന്റെ പ്രഭാത ഭക്ഷണങ്ങളെ മെനുവില്‍ നിന്ന് തന്നെ മാറ്റിവെച്ചു കൊണ്ട്, മറ്റ് ഭക്ഷണങ്ങളെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്നുവെന്ന് ഈസ്റ്റേണ്‍ നടത്തിയ ഗവേഷണത്തില്‍ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സമയം കുറച്ചെടുത്തു കൊണ്ടും അധ്വാനം ലഘൂകരിച്ചു കൊണ്ടും പാചകം ചെയ്യാന്‍ കഴിയുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
''കഴിഞ്ഞ 40 വര്‍ഷമായി മലയാളിയുടെ രുചിഭേദങ്ങളെ സ്വാധീനിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈസ്റ്റേണ്‍. മാറിയ ജീവിത സാഹചര്യത്തിനനുസരിച്ച് മലയാളിയുടെ ജീവിതങ്ങള്‍ മാറിയെങ്കിലും നമ്മുടെ പരമ്പരാഗത ഭക്ഷണരീതികള്‍ ചേര്‍ത്ത് പിടിക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. പ്രഭാത ക്ഷണം തനതായി ഉണ്ടാക്കുന്നതില്‍ കേരളീയര്‍ പുലര്‍ത്തുന്ന വൈഭവം ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഓരോരുത്തരും നേരിടുന്ന അധിക സമയം, അധിക അധ്വാനവും ഇല്ലാതാക്കുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാന്നിധ്യം ഇല്ലന്നറിഞ്ഞാണ് ഈസ്റ്റേണ്‍ ഇത്തരത്തില്‍ '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' അവതരിപ്പിച്ചിട്ടുള്ളത്. ഈസ്റ്റേണ്‍ ഭക്ഷണ ഉല്‍പ്പന്നങ്ങളെ കൈനീട്ടി സ്വീകരിച്ച ഉപഭോക്താക്കള്‍ ഇതും സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഈസ്റ്റേണ്‍ സിഎംഒ മനോജ് ലാല്‍വാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1983-ല്‍ സ്ഥാപിതമായ ഈസ്റ്റേണ്‍, ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്. മസാലകള്‍, മസാല മിശ്രിതങ്ങള്‍, അരിപ്പൊടികള്‍, കാപ്പി, അച്ചാറുകള്‍, പ്രഭാതഭക്ഷണ മിക്‌സുകള്‍, പരമ്പരാഗത കേരള മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം മാര്‍ക്കറ്റില്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റേണ്‍. കൂടാതെ, അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്റെ വിപുലമായ സാന്നിധ്യമുണ്ട്. ഈസ്റ്റേണ്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്ല ഇന്ത്യന്‍ ഉപസ്ഥാപനമായ എംടിആര്‍ ഫുഡ്സ് വഴി 2021-ല്‍ ഏറ്റെടുത്തിരുന്നു.
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…
പാലില്‍ അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പണ്ട് മുതലേ നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ മഞ്ഞള്‍ പാലിന് വലിയ സ്ഥാനമുണ്ട്. ആധുനിക വൈദ്യ ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു.
© All rights reserved | Powered by Otwo Designs
Leave a comment