ഒക്‌റ്റോബര്‍ മുതല്‍ ജനുവരി വരെയുള്ള നാല് മാസങ്ങളാണ് ഏറെ അനുയോജ്യം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയാല്‍ ശീതകാല പച്ചക്കറികള്‍ നടാം.
കാബേജ്, കോളിഫഌര്‍, ബ്രോക്കോളി, കോള്‍റാബി, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ്, പീസ്, ഉള്ളി ഇനങ്ങള്‍ തുടങ്ങിയ ശീതകാല പച്ചക്കറികള്‍ക്ക് മലയാളികളുടെ ഭക്ഷണക്രമത്തില്‍ വലിയ സ്ഥാനമുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് വളരെ അനുയോജ്യമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങി ഹൈറേഞ്ച് മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവിശ്യമുള്ള വിളകളാണിവ. ഒക്‌റ്റോബര്‍ മുതല്‍ ജനുവരി വരെയുള്ള നാല് മാസങ്ങളാണ് ഏറെ അനുയോജ്യം. മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയാല്‍ ശീതകാല പച്ചക്കറികള്‍ നടാം.
നീര്‍വാര്‍ച്ച സൗകര്യമുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണുമാണ് കൃഷിക്ക് നല്ലത്. അല്ലാത്ത മണ്ണിലും അത്യാവശ്യം മണലും ജൈവ വളങ്ങളും കൂട്ടി കൃഷിക്ക് അനുയോജ്യമാക്കാം. ചെറുചാലുകളുണ്ടാക്കി തൈകള്‍ അതില്‍ നടുന്ന രീതിയാണ് നല്ലത്. ഈ ചാലില്‍ അല്ലെങ്കില്‍ തടത്തില്‍ തണലത്തിട്ട് ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു വേണം തൈകള്‍ നടാന്‍. 70 സെ.മി ഇടവിട്ട് ചാലുകളെടുത്ത് തൈകള്‍ തമ്മില്‍ 50 സെ.മി അകലത്തില്‍ നടാം. പോട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍. ഗുണമേന്മയുള്ള തൈകള്‍ വാങ്ങി നാടാന്‍ ശ്രദ്ധിക്കുക.
നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. മൂന്നാഴ്ച കഴിഞ്ഞ് ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് കൂടെ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി കലര്‍ത്തി തൈകള്‍ക്ക് ചുറ്റുമിട്ട് മണ്ണു വിതറണം. 15 ദിവസം കഴിഞ്ഞ് ഇതൊന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും കോളിഫ്ളവറും. നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇങ്ങനെ രണ്ട്മൂന്ന് തവണ 15 - 20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. കോളിഫ്ളവറിനും കാബേജിന്റെയും ഫ്ളവറിങ്ങ് നടക്കാന്‍ സമയമാകുമ്പോള്‍ ചാരം അഥവാ വെണ്ണീര് തടത്തില്‍ നല്‍കുന്നതും ഗുണം ചെയ്യും. തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിനു ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫ്ളവറും തൈ നട്ട് 80-90 ദിവസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും.
പലതരത്തിലുള്ള ഇല തീനി പുഴുക്കള്‍, ഒച്ച് തുടക്കിയവ ശീതകാല പച്ചക്കറിവിളകളെ ആക്രമി കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി ആക്രമികളെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതവും തളിക്കാം. ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കാന്‍ ജീവാണു കീടനാശിനികള്‍ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക. നീറ്റ് കക്ക പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.
നന്നായി പരിപാലിച്ചാല്‍ കാബേജും കോളിഫഌറും 50-60 ദിവസം കൊണ്ട് ഫ്ളവറിങ്ങ് നടക്കും. തുടര്‍ന്ന് ഒരു മാസം കൊണ്ട് ഫഌര്‍ വലുതാകുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്യും. കോളി ഫ്ളവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ കര്‍ഡ് എന്നാണ് പറയുന്നത്. കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, സവാള പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്കും ഇതേ കൃഷി രീതി പിന്തുടരാം.
മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, അല്‍പ്പം എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്കും എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കാം. വളപ്രയോഗവും പരിപാലനവും എല്ലാ നേരത്തെ പറഞ്ഞതു പ്രകാരം ചെയ്യണം. ജലസേചനം ആവിശ്യത്തിന് മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാല്‍ കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകാന്‍ ഇടയാകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളം ഒലിച്ച് പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഗ്രോബാഗില്‍ തൈകള്‍ നട്ട് നന്നായി പരിപാലിച്ചാല്‍ മൂന്ന് മാസങ്ങള്‍കൊണ്ട് തന്നെ വിളവെടുക്കാം.
ഒക്ടോബര്‍ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. മണ്ണ് ഇളകിക്കിടക്കുന്നിടത്താണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി തടങ്ങള്‍ എടുക്കണം. കട്ടിയേറിയ കല്ലിന്റെ ഭാഗങ്ങള്‍ ഉളളിടത്ത് കാരറ്റിന്റെ വേരുകള്‍ നന്നായി ആഴ്ന്നിറങ്ങുകയില്ല. കൂടാതെ കാരറ്റിന്റെ വളര്‍ച്ചയും കുറവായിരിക്കും. 20 സെ.മീ ഉയരവും, 35 സെ.മീ വീതിയുമുള്ള തടങ്ങള്‍ എടുത്ത് രണ്ട് വരികളിലായി വിത്തു പാകാം. വിത്തുകള്‍ മണലുമായി കൂട്ടിക്കലര്‍ത്തി പാകിയ ശേഷം മണ്ണ് കൊണ്ടിട്ട് മൂടുക. വിത്തിട്ട ശേഷം പുത കൊടുക്കുന്നത് നല്ലതാണ്. ആദ്യഘട്ടത്തില്‍ കാരറ്റ് ചെടികള്‍ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകള്‍ നീക്കം ചെയ്യേണ്ടതാണ്. ഒരു സെന്റ് കൃഷി ചെയ്യാന്‍ 40 ഗ്രാം വിത്ത് വേണം.
ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ബീറ്റ്‌റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്റ് തനിവിളയായി ബീറ്റ്‌റൂട്ട് കൃഷി ചെയ്യാന്‍ 35 ഗ്രാം വിത്ത് വേണം. തടങ്ങളില്‍ തന്നെയാണ് ബീറ്റ്‌റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെ.മീ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങള്‍ എടുത്ത് വിത്ത് നടണം. വിത്തിട്ട ശേഷം മുളയ്ക്കുന്നതു വരെ പുതകൊടുക്കണം.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment