വാഴയില്‍ ഇലകരിച്ചില്‍, പച്ചക്കറികളില്‍ മീലിമൂട്ട പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

കടുത്ത ചൂടിന് ആശ്വാസം നല്‍കി കേരളത്തിലെങ്ങും വേനല്‍മഴ ലഭിച്ചു. വേനല്‍മഴ ലഭിച്ചതോടെ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ചില കീടങ്ങളുടെ ആക്രമണം വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. വെയിലും മഴയും മാറി മാറി വരുന്ന സാഹചര്യം ചില കീടങ്ങള്‍ പെരുകാന്‍ സഹായിക്കുന്നു. ഇവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം.

By Harithakeralam

മീലിമൂട്ടയെ തുരത്താം

ചെടികളില്‍ വെളുത്ത പഞ്ഞിപോലുളള മീലിമുട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഇവയെ നിയന്ത്രിക്കാനായി 5 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞു ചൂടു വെളളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ തളിച്ചു കൊടുത്തതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനി എന്ന കുമിള്‍ പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം. ഇവ വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് ഉത്തമം. മീലിമുട്ടയുടെ വംശവര്‍ദ്ധനവ് വളരെ കൂടുതലായതിനാല്‍ 2-3 ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കണം. 

വാഴയിലെ കരിച്ചില്‍

വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ വാഴ കര്‍ഷകര്‍ സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വെയിലും മഴയും മാറി മാറി വരുന്ന സാഹചര്യത്തില്‍ വാഴയില്‍ സിഗെട്ടോക്ക ഇലകരിച്ചില്‍ രൂക്ഷമാകാനുളള സാധ്യതയുണ്ട്. പ്രതിരോധമെന്ന നിലയില്‍ വാഴയ്ക്ക് സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം. 

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs