കറിവേപ്പ് തഴച്ചു വളരാന്‍ തൈര്, മുളകിലെ കായ് പൊഴിച്ചിലിന് തേങ്ങാവെള്ളം – കൃഷി വിജയത്തിനു നാട്ടറിവുകള്‍

കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന നാട്ടറിവുകള്‍.

By Harithakeralam

തലമുറകളായി നമുക്ക് കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ വിജയം കണ്ടെത്താന്‍ ഏറെ ഗുണം ചെയ്യും. വീട്ടില്‍ തന്നെ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയില്‍ പലതും തയാറാക്കേണ്ടത്. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന നാട്ടറിവുകള്‍.

1. കറിവേപ്പ് തഴച്ചു വളരാന്‍ തൈരു സഹായിക്കും. വീട്ടിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന തൈരും തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. നന്നായി തഴച്ച് വളര്‍ന്നു ഇലകള്‍ ഉണ്ടാകും.

2. മുളക് വളര്‍ത്തുമ്പോള്‍ ചാരം വളമായി നല്‍കരുത്. ചാരമിട്ടാല്‍ വളര്‍ച്ച മുരടിക്കും. കമ്പ് മുരടിക്കുകയും ഇല ചുരുളുകയും ചെയ്യും.

3. തേങ്ങാവെള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവ് – കായ് പൊഴിച്ചില്‍ ഒഴിവാക്കാം.

4. പഴകിയ രണ്ടു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ അര ലിറ്റര്‍ ഗോമൂത്രം യോജിപ്പിച്ചു വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക. കീടങ്ങളുടെ ആക്രമണം കുറയാനും ചെടികള്‍ നന്നായി വളരാനും സഹായിക്കും. റോസ്, ഓര്‍ക്കിഡ് തുടങ്ങിയ ചെടികള്‍ക്ക് ഏറെ നല്ലതാണ്.

5. വിത്ത്/തൈകള്‍ നടുമ്പോള്‍ കുഴിയില്‍ (തടത്തില്‍) ഒരു പിടി ഫോസ്ഫറസ് അടങ്ങിയവളം (റോക് ഫോസ് / എല്ലുപൊടി ) ചേര്‍ത്താല്‍ നല്ല വേരുണ്ടാകും, കരുത്തോടെ വളരും.

Leave a comment

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ  നശിപ്പിക്കാറുണ്ട്.…

By Harithakeralam
കൃഷി വിജയത്തിന് 15 മന്ത്രങ്ങള്‍

എത്ര ശ്രദ്ധ നല്‍കിയിട്ടും കൃഷിയില്‍ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. നിസാര കാര്യങ്ങളില്‍  പുലര്‍ത്തുന്ന ശ്രദ്ധക്കുറവാകാമിതിനു കാരണം. ചില കാര്യങ്ങള്‍ വേണ്ട വിധത്തില്‍…

By Harithakeralam
മഴയും വെയിലും : ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ്…

By Harithakeralam
മഴക്കാലത്ത് കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.

By Harithakeralam
കഞ്ഞിവെള്ളവും ഇഷ്ടികപ്പൊടിയും ; കറിവേപ്പ് കാടു പോലെ വളരും

അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്.…

By Harithakeralam
കനത്ത മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.

By Harithakeralam
മഴക്കാലത്ത് വളപ്രയോഗം സൂക്ഷിച്ചു വേണം

കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍…

By Harithakeralam
മഴക്കാല കൃഷി വിജയിപ്പിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs