സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ്.
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ വില്‍ക്കുന്നതിനായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 23,000 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇക്കോഷോപ്പില്‍ സംഭരിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും 'കല്ലിയൂര്‍ ഗ്രീന്‍സ്' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങള്‍ വാങ്ങാനും ഇക്കോഷോപ്പിലൂടെ കഴിയും. തദ്ദേശീയമായി നിര്‍മിക്കുന്ന മഞ്ഞള്‍പ്പൊടി, നാടന്‍ കുത്തരി, പച്ചരി, നെന്മേനി ചുറ്റുണ്ട കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങള്‍, ചക്കയില്‍ നിന്നുണ്ടാക്കിയ 10 മൂല്യവര്‍ദ്ധിത ഉത്പ്പനങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികള്‍ തുടങ്ങിയ നാല്‍പ്പതോളം സാധനങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.
അവിയല്‍, തോരന്‍, സാമ്പാര്‍ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളുകള്‍ക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. നഗരത്തിലെ 25 കിലോമീറ്റര്‍ പരിധിയില്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.
'കല്ലിയൂര്‍ ഗ്രീന്‍സ്' ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മുതിര്‍ന്ന കര്‍ഷകനായ പ്രഭാകരനെയും മികച്ച പ്രകടനം കാഴ്ചവച്ച കൃഷിക്കൂട്ടങ്ങളെയും ആദരിച്ചു. എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ , വൈസ് പ്രസിഡന്റ് വി. സരിത, ത്രിതല പഞ്ചായത്തംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അനില്‍ കുമാര്‍, കല്ലിയൂര്‍ കൃഷി ഓഫീസര്‍ സി. സ്വപ്ന, കര്‍ഷകര്‍, രാഷ്ട്രീയ - സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment