മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.
ഉരുളക്കിഴങ്ങിന് പകരം പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന കിഴങ്ങ് വര്‍ഗമാണ് അടതാപ്പ്. കുറഞ്ഞ വിലയില്‍ ഉരുളക്കിഴങ്ങ് ധാരാളം ലഭിക്കാന്‍ തുടങ്ങിയതോടെ മറ്റു കിഴങ്ങ് വര്‍ഗങ്ങളെപ്പോലെ മലയാളിയുടെ അടുക്കളയുടെ പുറത്തായി അടതാപ്പിന്റെയും സ്ഥാനം. മരങ്ങളില്‍ വള്ളി കയറ്റിവിട്ടാണ് അടതാപ്പ് വളര്‍ത്തിയിരുന്നത്. പഴയ വിളകള്‍ സംരക്ഷിക്കുന്ന ചിലരെങ്കിലുമിപ്പോഴും അടതാപ്പ് വളര്‍ത്തുന്നുണ്ട്.
ഇറച്ചി കിഴങ്ങ്
എയര്‍ പൊട്ടറ്റോ എന്നാണ് അടതാപ്പിന്റെ വിദേശ നാമം. വള്ളിയില്‍ തൂങ്ങിക്കിടന്ന് വിളയുന്നതു കൊണ്ടാണിത്. ഇറച്ചി കാച്ചില്‍, ഇറച്ചി കിഴങ്ങ്, എന്നും പേരുണ്ട്. വചെറുകിഴങ്ങ്, നന കിഴങ്ങ് എന്നിവയുടെ ഇലയുമായീ നല്ല സാമ്യമുള്ളതാണ്. വള്ളിയിലെ ഓരോ ഇലഞെട്ടിലും കിഴങ്ങ് പിടിക്കും. മരങ്ങളില്‍ കയറ്റി വിട്ടും പന്തലിലും വേലിയിലും അടതാപ്പ് വളര്‍ത്താം. സാധാരണ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പത്തുമുതല്‍ അമ്പതു കിഴങ്ങുകള്‍വരെ ഒരു വള്ളിയില്‍ നിന്ന് ലഭിക്കാറുണ്ട്. കൂടാതെ താഴെ മണ്ണില്‍ നിന്നും അഞ്ചു മുതല്‍ പത്തു കിലോവരെയുള്ള കിഴങ്ങും ലഭിക്കും.
പ്രമേഹ രോഗികള്‍ക്കും നല്ലത്
ബീഫ്, കോഴിയിറച്ചി എന്നിവ കൊണ്ട് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഈ കിഴങ്ങ് ചേര്‍ക്കുന്ന രീതി കേരളത്തിലെ ചിലയിടങ്ങളിലുണ്ട്. ഗ്ലൂക്കോസിന്റെ അളവ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാമെന്നും പറയാറുണ്ട്. ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങുകളെക്കാള്‍ രുചി വള്ളികളിലെ കിഴങ്ങുകള്‍ക്കാണ്. വള്ളികളില്‍ ഉണ്ടാകുന്ന കായ്കള്‍ ഡിസംബര്‍ മാസത്തോടെ തനിയെ പൊഴിഞ്ഞു വീഴും. ഈ കായ്കള്‍ വിത്തിനായ് ഉപയോഗിക്കാം, പൊഴിഞ്ഞു വീണ കായ്കള്‍ തണലിലോ വെളിച്ചം കുറഞ്ഞ മുറികളിലോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞോ സൂക്ഷിച്ചാല്‍ വളരെ വേഗം മുളകള്‍വരും. മുള അരയടിയെങ്കിലും നീണ്ടുകഴിഞ്ഞാല്‍ മുളയോടോപ്പം വെളുത്ത വേരുകളും വന്നു തുടങ്ങും, ഇതാണ് നടാനുള്ള സമയം. മാര്‍ച്ച് മാസത്തില്‍ വേനല്‍മഴ കിട്ടുന്ന മുറയ്ക്ക് മുളവന്ന കിഴങ്ങുകള്‍ നടാം.
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
© All rights reserved | Powered by Otwo Designs
Leave a comment