തലവേദനയ്ക്ക് ചിലപ്പോള്‍ നമ്മുടെ ഭക്ഷണ രീതിയും കാരണമായേക്കാം. തല ശരിയാകാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ചിലത്.
ക്ഷണിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് ഇടയ്ക്ക് കടന്നു വരുന്ന അതിഥിയാണ് തലവേദന. വന്നാല്‍പ്പിന്നെ അത്യാവശ്യം ആഘോഷിച്ചേ മടങ്ങിപ്പോവൂ. തലവേദനയ്ക്ക് ചിലപ്പോള്‍ നമ്മുടെ ഭക്ഷണ രീതിയും കാരണമായേക്കാം. തല ശരിയാകാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ചിലത്.
കാപ്പി
നല്ലൊരു കാപ്പി കുടിച്ചാല്‍ തലവേദനയൊക്കെ മാറി ഉഷാറാകുമെന്നല്ലേ പറയാന്‍ പോകുന്നത്. എന്നാല്‍ സത്യം മറിച്ചാണ്, ഇടയ്ക്കിടെ കാപ്പി കുടിക്കുന്നത് തലവേദനയ്ക്ക് കാരണാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കമില്ലായ്മയ്ക്കും കാപ്പി കുടി കാരണമാകും. ഇത് അവസാനം തലവേദനയിലാണ് എത്തുക.
ചോക്ലേറ്റ്
ചോക്ലേറ്റ് പക്ഷെ എല്ലാരിലും തലവേദനയുണ്ടാക്കില്ല. കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം.
മദ്യപാനം
പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... മദ്യം ഇവിടെയും വില്ലനാണ്. അടിച്ചു ഫിറ്റായി കിടന്നാല്‍ രാവിലെ തല പൊങ്ങാത്ത അവസ്ഥയുണ്ടല്ലോ. ചൂടുള്ള സമയത്ത് മദ്യം ഒഴിവാക്കുക തന്നെ വേണം.
അച്ചാര്‍
മദ്യം മാത്രമല്ല തൊട്ടുകൂട്ടുന്നതും പ്രശ്‌നമാണ്. അച്ചാര്‍ പോലെ എരിവും പുളിയുമുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും തലവേദനയ്ക്ക് കാരണമാകും.
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്‌ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്‌നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
കൊച്ചി: ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.…
ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്കെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ സന്തുലിതമായ പ്രവര്‍ത്തനത്തിന് വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി…
© All rights reserved | Powered by Otwo Designs
Leave a comment