ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് , ഉള്ളി എന്നിവയുടെ തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍, ചായ ചണ്ടി എന്നിവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി മികച്ച വിളവു ലഭിക്കാന്‍ സഹായിക്കുന്ന വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം

By Harithakeralam
2025-04-30

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് , ഉള്ളി എന്നിവയുടെ തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍, ചായ ചണ്ടി എന്നിവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി മികച്ച വിളവു ലഭിക്കാന്‍ സഹായിക്കുന്ന വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങി ചെടികള്‍ക്ക് വേണ്ട ഒട്ടുമിക്ക മൂലകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ നിറയെ കായ്ക്കാനും പൂക്കാനും ഇതു സഹായിക്കും.

ഉണക്കി തുടക്കം

അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നാലഞ്ചു ദിവസം ഉണക്കുന്നതോടെ ഇവയെല്ലാം പൊടിക്കാന്‍ പാകമാകും. തുടര്‍ന്നൊരു മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. മുട്ടത്തോട്, ചായച്ചണ്ടി, പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് , ഉള്ളി എന്നിവയുടെ തൊലി, പഴത്തൊലി, പയറിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനായി എടുക്കാം.

തയ്യാറാക്കല്‍

മിശ്രിതം തയ്യാറാക്കാന്‍ ആദ്യമൊരു ബക്കറ്റ് എടുക്കണം. ഈ ബക്കറ്റില്‍ കാല്‍ ഭാഗം പച്ചച്ചാണകമെടുത്ത് ഇതിലേയ്ക്ക് പൊടിച്ച ജൈവമാലിന്യങ്ങള്‍ അല്‍പ്പം വെള്ളവും ചേര്‍ത്തു നന്നായി ഇളക്കി അടച്ചുവെക്കണം. രണ്ടു ദിവസം ഈ മിശ്രിതം ഇളക്കി അടച്ചു വെക്കാം. മൂന്നാം ദിവസം ബക്കറ്റുതുറന്ന് നോക്കിയാല്‍ നല്ല കുഴമ്പു രൂപത്തിലായിട്ടുണ്ടാവും. പച്ചച്ചാണകം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തണലത്തിട്ട് ഉണക്കിയ ചാണകവും ഉപയോഗിക്കാം.

ഉപയോഗ ക്രമം

കുഴമ്പു രൂപത്തിലുള്ള മിശ്രിതത്തിലേയ്ക്ക് വെള്ളമൊഴിച്ചു നേര്‍പ്പിച്ചതിന്റെ തെളി ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കപ്പ് മിശ്രിതത്തിലേയ്ക്ക് നാല് അഞ്ച് കപ്പ് വെള്ളമെന്ന കണക്കിന് ഉപയോഗിക്കാം. നേര്‍പ്പിച്ചതിനു ശേഷം വേണം ചെടികളുടെ തടത്തില്‍ ഒഴിച്ചു കൊടുക്കാന്‍. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഈ വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ കരുത്തോടെ വളര്‍ന്നു വന്നു നല്ല ഫലം തരും. കൂടുതല്‍ പൂക്കള്‍ വിരിയുകയും പൂ പൊഴിച്ചില്‍ തടഞ്ഞു കായ്പ്പിടുത്തം വര്‍ധിക്കാന്‍ ഈ ഉത്തേജകം ഏറെ ഗുണകരമാണ്. റോസ് നന്നായി പൂക്കാന്‍ പണ്ടുമുതലേ ചായച്ചണ്ടിയും മുട്ടത്തോടും വീട്ടമ്മമാര്‍ ഉപയോഗിക്കാറുണ്ട്. പൂന്തോട്ടത്തിലെ ചെടികള്‍ നന്നായി പൂക്കാന്‍ ഈ ലായനി നല്ലതാണ്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs