കാലിക്കറ്റ് ലാന്റ് മാര്‍ക്ക് ഡെവലപ്പേര്‍സും ബേസ്‌ലൈന്‍ പ്രൊജക്ടും കൈകോര്‍ത്താണ് കാപ്‌കോണ്‍ ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്
കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ കാപ്‌കോണ്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി. അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു. റസിഡന്‍ഷ്യല്‍ , കൊമേര്‍ഷ്യല്‍ , കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലൂടെ കാല്‍ നൂറ്റാണ്ട്കാലം പ്രവര്‍ത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ലാന്റ് മാര്‍ക്ക് ഡെവലപ്പേര്‍സും ബേസ്‌ലൈന്‍ പ്രൊജക്ടും കൈകോര്‍ത്താണ് കാപ്‌കോണ്‍ ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2025 ഡിസംബര്‍ 31നകം കാപ്‌കോണ്‍ ഗ്രൂപ്പ് 1000 ഫഌറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറും. ഇത്രയും കുറഞ്ഞ സമയ കാലയളവില്‍ ഇത്രയേറെ ഫ്്‌ളാറ്റുകള്‍ കൈമാറുന്നത് കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തന്നെ ആദ്യമാണ്. ടൂറിസം, ആരോഗ്യം , വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ 25 വ്യത്യസ്തമായ പദ്ധതികള്‍ വരുന്ന മൂന്ന് വര്‍ഷത്തിനകം കാപ്്‌കോണ്‍ ഗ്രൂപ്പ് നടപ്പിലാക്കും. 5000 കോടിയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ കാപ്‌കോണ്‍ ഗ്രൂപ്പ് കേരളത്തില്‍ നടത്തുന്നത്. ഇതില്‍ 4000 കോടിയുടെ നിക്ഷേപവും കോഴിക്കോട്് ജില്ലയിലാണ്. പുതിയ സംരഭങ്ങള്‍ വരുന്നതോടെ 5000 പേര്‍ക്ക് സ്ഥിരമായ തൊഴിലും ലഭ്യമാകും.
പ്രഗത്ഭരായ വാസ്തുശില്‍പ്പികളുടെ രൂപകത്പ്പനയില്‍ ദൃഡതയോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കി വന്നു എന്നതാണ് കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ഡെവലപ്പേഴ്‌സിന്റെ വിശ്വാസ്യത. ഉപഭോക്താക്കള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതും അതുകൊണ്ടു തന്നെയാണ്. കാപ്‌കോണ്‍ ഗ്രൂപ്പിലൂടെ ഈ വിശ്വാസ്യത തങ്ങള്‍ കൂടുതല്‍ ദൃഡമാക്കുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ സാദിഖ് , ഡയറക്ടര്‍മാരായ അരുണ്‍ എസ് ബാബു , ജിജോയ് ജി.എസ് എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment