നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

By Harithakeralam
2025-04-27

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന കാര്‍ ടി സെല്‍ യൂണിറ്റിന്റെയും നവീകരിച്ച പിഎംആര്‍ വിഭാഗത്തിന്റെയും ഉദ്ഘാടനം മെയ് 1ന് ശാഫി പറമ്പില്‍ എംപി  നിര്‍വ്വഹിക്കും. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. കാര്‍ ടി സെല്‍ ചികിത്സാ രീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ വെച്ച് ജനിതക മാറ്റം നടത്തുന്നു. ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ  കാന്‍സര്‍ കോശങ്ങളെ തെരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിതെന്നും രക്താര്‍ബുദ ചികിത്സയിലും മറ്റും  ഏറെ ഫലപ്രദമായ ചികിത്സയാണെന്നും ക്ലിനിക്കല്‍ ഹെമറ്റോളജിസ്‌റ് & ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷന്‍ ഡോ. സുദീപ് വി പറഞ്ഞു.

പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി ചികിത്സയില്‍ നിന്ന്  വ്യത്യസ്തമായി കാര്‍ ടി സെല്‍ തെറാപ്പി  ഒറ്റത്തവണ ചികിത്സ ആണെന്ന് മാത്രമല്ല മറ്റു കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച്  പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചികിത്സയിലൂടെ  രോഗിയുടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പംമറ്റു ചികിത്സയെ അപേക്ഷിച്ച് ആശുപത്രിവാസ സമയവും താരതമ്യേന കുറവാണെന്നും ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മ്മാടത്ത് പറഞ്ഞു. വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികളില്‍ നിന്നും ബുദ്ധിമുട്ടുന്ന വ്യക്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഒരു ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് പി.എം.ആര്‍. അഥവാ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍.

രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ  ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പ്രാപ്തമാകുകയുമാണ്  അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കിയ യൂണിറ്റിലൂടെ.  ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷന്‍ വിദഗ്ദ്ധന്‍), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോറ്റിസ്റ്റ്, ഓര്‍ത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷന്‍ നഴ്‌സുമാര്‍, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ടീമിലുടെ പി.എം.ആറിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ഡോ.ആയിഷ റുബീന പറഞ്ഞു.ആസ്റ്റര്‍ മിംസ് സിഎംഎസ് എബ്രഹാം മാമന്‍, സി ഒ ഒ ലുഖ്മാന്‍ പൊന്‍മ്മാടത്ത്, ഡെപ്യൂട്ടി സിഎംഎസ് നൗഫല്‍ ബഷീര്‍, ഡോ. സുദീപ് വി, ഡോ. കേശവന്‍ എം ആര്‍, ഡോ. ആയിഷ റുബീന തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs