പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗകീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്.
കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിനൊരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും രോഗകീടങ്ങളെ ചെറുക്കാനും ഹോര്‍മോണ്‍ ചികിത്സ നല്ലതാണ്. വീട്ടില്‍ തന്നെ ജൈവ ഹോര്‍മോണുണ്ടാക്കി അടുക്കളത്തോട്ടത്തില്‍ തളിക്കാം.
തേങ്ങാപ്പാലും പശുവിന് പാലും
തേങ്ങാപ്പാലും പശുവിന്‍പാലുമാണ് ഹോര്‍മോണ്‍ തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. പിന്നെയൊരു മണ്‍കുടവും വേണം. അരലിറ്റര്‍ വീതം തേങ്ങാപ്പാലും പശുവിന് പാലുമെടുത്ത് മണ്കുടത്തില് ഒഴിക്കുക. ഇതു നന്നായി അടച്ചു പച്ചച്ചാണക്കൂനയ്ക്ക് അകത്ത് രണ്ടാഴ്ച എടുത്തുവയ്ക്കുക. രണ്ടാഴ്ച കഴിഞ്ഞ് ഈ മിശ്രിതം പുറത്തെടുത്ത് ഉപയോഗിക്കാം.
പ്രയോഗിക്കേണ്ട വിധം
പത്തിരട്ടി വെള്ളം ചേര്‍ത്ത് വേണം ഈ മിശ്രിതം പ്രയോഗിക്കാന്‍. രണ്ടില, നാലില പ്രായമുള്ളപ്പോഴാണ് പ്രയോഗിക്കാന്‍ ഏറെ ഉചിതം. വെള്ളരി വര്‍ഗ വിളകള്‍ക്ക് ഇതേറെ ഗുണം ചെയ്യും. നല്ല വെയിലും മഴയുമുള്ള സമയത്ത് തളിക്കരുത്. വെയില് പരക്കുന്നതിന് മുമ്പ് രാവിലേയോ വെയില് പോയ ശേഷം വൈകിട്ടോ തളിക്കുന്നതാണ് ഉചിതം.
പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത്…
ഏറെ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് മത്തന്‍, വലിയ പരിചരണമില്ലാതെ നല്ല പോലെ വിളവ് തരുന്ന മത്തന്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ്…
മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്,…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
മഴയും കടുത്ത വെയിലുമാണിപ്പോള്‍ കേരളത്തില്‍. കീടങ്ങളുടെ ആക്രമണം രൂക്ഷമാകാന്‍ അനുയോജ്യമാണ് ഈ കാലാവസ്ഥ. പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ഇതുകാരണം കൂടുതലാണ്. പയര്‍, മത്തന്‍,…
മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്കുന്ന വിളയാണ് കൂണ്. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ് കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍…
അടുക്കളമാലിന്യങ്ങളും കരിയിലകളും മറ്റും ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നവര്‍ നിരവധി പേരുണ്ട്. ഗ്രോബാഗിലും ചാക്കിലുമെല്ലാം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ കമ്പോസ്റ്റിനോളം നല്ലൊരു വളം…
ജൈവകീടനാശിനികള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്നവയില്‍ പ്രധാനിയാണ് കാന്താരി മുളക്. എന്നാല്‍ നിലവിലെ കാലാവസ്ഥയില്‍ കാന്താരി മുളകില്‍ വലിയ തോതില്‍ കീടശല്യമുണ്ട്. വെള്ളീച്ച, ഇലതീനിപ്പുഴുക്കള്‍, മഞ്ഞ തുടങ്ങിയവ…
© All rights reserved | Powered by Otwo Designs
Leave a comment