മുടി കൊഴിച്ചിലിന് പരിഹാരമായി എണ്ണയും ഷാംപുവും മാറ്റുന്നതിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തണം.
മുടി കൊഴിച്ചില്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നിരവധി പേരുണ്ട്. യുവാക്കള്‍ക്കിടയില്‍ കഷണ്ടിക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ചൂട് കൂടുന്ന കാലവസ്ഥയും ഭക്ഷണ രീതിയില്‍ വന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്. മുടി കൊഴിച്ചിലിന് പരിഹാരമായി എണ്ണയും ഷാംപുവും മാറ്റുന്നതിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തണം.
മുട്ട
പ്രോട്ടീന്‍ സമ്പന്നമാണ് മുട്ട. രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി വളര്‍ച്ച മെച്ചപ്പെടുത്താന്‍ മുട്ട സഹായിക്കും. മുടിയുടെ മറ്റൊരു പ്രോട്ടീനായ കെരാറ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രധാനമായ ബയോട്ടിന്റെ നല്ല ഉറവിടം കൂടിയാണ് മുട്ട. ഭക്ഷണത്തില്‍ പ്രോട്ടീന്റെയും ബയോട്ടിന്റെയും അഭാവം മുടി കൊഴിച്ചിലിന് കാരണമാകും.മുട്ട ഇതിനു നല്ലൊരു പരിഹാരമാണ്.
ചീര
ഇരുമ്പ്, വൈറ്റമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ് മുതലായ നിരവധി പോഷകങ്ങള്‍ അടങ്ങിയ ഇലക്കറിയാണ് ചീര. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു. കൂടാതെ, വിറ്റാമിന്‍ എ സെബം ഉത്പാദിപ്പിക്കും, ഇത് സ്ഥിരമായ മുടി വളര്‍ച്ചയ്ക്ക് തലയോട്ടിയില്‍ ഈര്‍പ്പം നല്‍കുന്നു.
നട്‌സ്
ബി വിറ്റാമിനുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നട്‌സ്. അത്തരം പോഷകങ്ങളുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്ട് എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഇവ മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.
അവോക്കാഡോ
അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകള്‍ പ്രദാനം ചെയ്യുന്നു, വിറ്റാമിന്‍ ഇയുടെ സമ്പന്നമായ ഉറവിടവുമാണ്. ഇത് തലയോട്ടി പോലുള്ള ചര്‍മ്മത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും കൂടുതല്‍ കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. കേടായ ശിരോചര്‍മ്മം കുറച്ച് രോമകൂപങ്ങളുടെ വളര്‍ച്ചയ്ക്കും മോശം ഗുണനിലവാരത്തിനും കാരണമാകും.
നാരങ്ങ
നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment