നല്ല പോലെ നനച്ചിട്ടും പച്ചമുളകും, വഴുതനയും വെണ്ടയുമെല്ലാം ക്ഷീണിച്ചു നില്‍ക്കുന്നതു മനസ് മടുപ്പിക്കുന്നതാണ്.
ഗ്രോബാഗില്‍ നട്ട ചെടികള്‍ നല്ല പോലെ വളര്‍ന്നു വരുന്ന സമയത്താണ് ചൂട് കത്തിക്കയറുന്നത്. ടെറസിലും നിലത്തുമെല്ലാമുള്ള ഗ്രോബാഗിലെ ചെടികള്‍ വാടി വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന പ്രശ്‌നം പലര്‍ക്കുമുണ്ട്. നല്ല പോലെ നനച്ചിട്ടും പച്ചമുളകും, വഴുതനയും വെണ്ടയുമെല്ലാം ക്ഷീണിച്ചു നില്‍ക്കുന്നതു മനസ് മടുപ്പിക്കുന്നതാണ്. ഗ്രോബാഗിലെ ചെടികള്‍ക്ക് നല്‍കേണ്ട പ്രത്യേക പരിചരണങ്ങള്‍ നോക്കാം.
1. നന കാര്യക്ഷമമാക്കുക എന്നതാണ് പ്രധാന കാര്യം. വെയില്‍ ശക്തി പ്രാപിച്ചതോടെ ചെടികളുടെ തടത്തിലെ ഈര്‍പ്പം വളരെപ്പെട്ടന്നു നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ഇതു കൊണ്ട് തന്നെ രാവിലെയും വൈകിട്ടും നനയ്ക്കാന്‍ ശ്രമിക്കുക.
2. ഗ്രോബാഗില്‍ കരിയിലകള്‍ കൊണ്ടു പുതയിട്ടു നല്‍കുക. ഈ കാലാവസ്ഥയില്‍ ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നതു വളരെ ഗുണംചെയ്യും. ഈര്‍പ്പം നില നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണ്.
3. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.
4. രാവിലെ ഒഴിവാക്കുന്ന കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുക. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്.
5. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം - എല്ല് പൊടി എന്നിവ പുളിപ്പിച്ച ലായനി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഈ ചൂടത്തും നല്ല പോലെ കായ്പിടുത്തമുണ്ടാകാന്‍ സഹായിക്കും.
6. ഈ സമയത്ത് ഗ്രോബാഗ് ഒരുക്കുമ്പോള്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ചെകിരിച്ചോര്‍ പോലുള്ളവ നിര്‍ബന്ധമായും നിറയ്ക്കണം. നല്ല വായുസഞ്ചാരമുള്ള ഇവ ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
7. സ്യൂഡോമോണസ് ആഴ്ചയിലൊരിക്കല്‍ പ്രയോഗിക്കുക.
8. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ചെടികള്‍ക്ക് ഈ സമയത്ത് പിടിച്ചെടുക്കാന്‍ ദ്രാവക രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്.
9. ടെറസില്‍ നല്ല ചൂടാണെങ്കില്‍ ഗ്രോബാഗുകള്‍ ഇടയ്ക്ക് തണലത്തേക്ക് മാറ്റിവയ്ക്കുക. ഇപ്പോഴത്തെ ചൂട് ഏതു തരം പച്ചക്കറികളെയും നശിപ്പിക്കാന്‍ പോന്നതാണ്.
10. ഇലകളില്‍ കൂടി വെള്ളം കിട്ടുന്ന പോലെ നനയ്ക്കുക.
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
© All rights reserved | Powered by Otwo Designs
Leave a comment