രക്ത സമര്‍ദം നിയന്ത്രിക്കാന്‍ ചില നാടന്‍ പ്രയോഗങ്ങള്‍ നോക്കാം. പേരയ്ക്കയും അതിന്റെ ഇലയും ഉപയോഗിച്ചാണിത് തയാറാക്കുന്നത്.
യുവാക്കള്‍ക്കിടയില്‍പ്പോലുമിപ്പോള്‍ വലിയ പ്രശ്‌നമാണ് അമിത രക്ത സമര്‍ദം. കുറവും യന്ത്രങ്ങളും കംപ്യൂട്ടറുമെല്ലാം ജോലി ഏറ്റെടുത്തപ്പോള്‍ മനുഷ്യന് അധ്വാനം കുറഞ്ഞു. എന്നാല്‍ ഭക്ഷണ രീതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനും തുടങ്ങി. രക്ത സമര്‍ദം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യം നശിപ്പിക്കാന്‍ കാരണമാകും. പെട്ടെന്നു കുഴഞ്ഞു വീണുള്ള മരങ്ങള്‍ക്ക് പ്രധാന കാരണമിതാണ്. രക്ത സമര്‍ദം നിയന്ത്രിക്കാന്‍ ചില നാടന്‍ പ്രയോഗങ്ങള്‍ നോക്കാം. പേരയ്ക്കയും അതിന്റെ ഇലയും ഉപയോഗിച്ചാണിത് തയാറാക്കുന്നത്.
ഏറെ ആരോഗ്യകരമായ ഒരു ഫലമാണിത്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി പേരയ്ക്കയിലുണ്ട്. ഫൈബര്‍ അടങ്ങിയതിനാല്‍ ദഹനത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഇതില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 9 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.
രക്ത സമര്‍ദം നിയന്ത്രിക്കാന്‍ പഴുത്ത പേരയ്ക്കയല്ല, മൂക്കാത്ത പേരയ്ക്കയാണ്. പച്ച പേരയ്ക്ക കഴുകി ചതച്ചെടുക്കുക. ഇതൊരു ഗ്ലാസ് വെള്ളത്തിലിട്ട് ഇളക്കി അടച്ചു വയ്ക്കണം. ഒരു രാത്രി മുഴുവന്‍ ഇതു സൂക്ഷിച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം ഊറ്റിയെടുത്ത് കുടിക്കുക. പതിവായി ചെയ്താല്‍ ബിപി കുറയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
പേരയ്ക്ക മാത്രമല്ല, പേരയില ഇട്ട് തിളപ്പിച്ച വെള്ളവും രക്ത സമര്‍ദം നിയന്ത്രിക്കാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുമെല്ലാം ഈ ലായനി ഉപയോഗിച്ചു നിയന്ത്രിക്കാം. ചുമ, കഫക്കെട്ട്, ജലദോഷം എന്നിവയുള്ളവര്‍ക്കും ഈ ലായനി ഫലപ്രദമാണ്. ഇതിനായി തളിരില ഉപയോഗിക്കണമെന്നു മാത്രം.
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും…
ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി…
കൃത്രിമ പാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും നാട്ടിന്‍പുറങ്ങളില്‍ വരെ സുലഭമായി ലഭിക്കുമിപ്പോള്‍. കുട്ടികളും കൗമാരക്കാരുമാണ് ഇത്തരം പാനീയങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രസകരമായ പരസ്യങ്ങള്‍ നല്‍കിയാണ് കുട്ടികളെ…
ഹൃദയാഘാതം കാരണം ചെറുപ്പക്കാര്‍ വരെ മരിക്കുന്നതു കേരളത്തിലെ നിത്യസംഭവമാണിപ്പോള്‍. ഭക്ഷണ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഹൃദയത്തിന് ശക്തി പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതുണ്ട്.…
കുറഞ്ഞ ചെലവില്‍ നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ് കപ്പലണ്ടി. വൈകുന്നേരം കപ്പലണ്ടി കൊറിച്ച് സൊറപറഞ്ഞിരിക്കുന്നതു മിക്കവരുടേയും ശീലമാണ്. വറുത്താണ് സാധാരണ കപ്പലണ്ടി കഴിക്കുക. ഉപ്പും ചേര്‍ത്താണ്…
അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…
മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…
ശുദ്ധമായ പശുവിന് നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…
© All rights reserved | Powered by Otwo Designs
Leave a comment