ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia) രോഗം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു.
ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia) രോഗം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു. എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന സാംക്രമിക പോളിയോ രോഗവുമായി ഒരു സാമ്യവും ഈ രോഗത്തിനില്ല. ആടുവാതം എന്ന പേരിലാണ് കര്‍ഷകര്‍ക്കിടയില്‍ ഈ രോഗം പരിചിതം. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിന്‍ എന്ന ബി.1 വിറ്റാമിന്റെ പെട്ടന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിനു വഴിയൊരുക്കുന്നത്. ആടുകള്‍ക്കാണ് രോഗസാധ്യത കൂടുതലെങ്കിലും ചെമ്മരിയാട്, പശു എന്നിവയിലും ചില സാഹചര്യങ്ങളില്‍ ഈ രോഗം കാണാറുണ്ട്.
തയാമിന്‍ കുറയുന്നത് എന്തുകൊണ്ട് ?
ഏത് പ്രായത്തിലുള്ള ആടുകളെയും പോളിയോ രോഗം ബാധിക്കാം. എങ്കിലും നാല് മാസം പ്രായമെത്തിയത് മുതല്‍ മൂന്ന് വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത. തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ കാരണമായും അന്നജപ്രധാനമായ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള ആമാശയത്തിലെ ഉയര്‍ന്ന അമ്ലത്വം / അസിഡോസിസ് കാരണമായും ആടിന്റെ പ്രധാന ആമാശയ അറയായ റൂമനില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് ഈ രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്. ആടിനാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്. ഈ മിത്രാണുക്കള്‍ നശിക്കുന്നതോടെ തയാമിന്‍ ഉത്പാദനം നിലയ്ക്കുകയും തയാമിനെ ആശ്രയിക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. സ്ഥിരമായി അമിതമായ അളവില്‍ പച്ച പ്ലാവില തീറ്റയായി നല്‍കുന്നതും വയല്‍ക്കരയിലും മറ്റും വളരുന്ന പന്നല്‍ച്ചെടികള്‍ ആടിന് നല്‍കുന്നതും രോഗത്തിന് ഇടയാക്കും. തീറ്റയിലെ പൂപ്പല്‍ വിഷബാധയും തയാമിന്‍ ജീവകം ഉത്പാദിപ്പിക്കുന്ന മിത്രാണുക്കളെ നശിപ്പിക്കും.
ലൂക്കോസിന്റെ ഉപാപചയത്തിന്
തയാമിന്‍ പ്രധാനം
ശരീരത്തിലെ പ്രധാന ഊര്‍ജസ്രോതസായ ഗ്ലൂക്കോസിന്റെ കാര്യക്ഷമമായ ഉപാപചയപ്രക്രിയയ്ക്ക് തയാമിന്‍ ജീവകം കൂടിയേ തീരൂ. മാത്രമല്ല തലച്ചോറിലെ കോശങ്ങളുടെ പ്രധാന ഊര്‍ജസ്രോതസ് ഗ്ലൂക്കോസ് ആയതിനാല്‍ തയാമിന്‍ ജീവകലഭ്യതയില്‍ ഉണ്ടാവുന്ന കുറവ് വളരെ വേഗത്തില്‍ തലച്ചോറിനെ ഗുരുതരമായി ബാധിക്കും. തലച്ചോറിലെ കോശങ്ങള്‍ക്ക് സ്ഥിരമായ ക്ഷതമേല്‍ക്കാനും തലച്ചോറില്‍ നീര് വന്നു നിറയാനും തയാമിന്‍ അളവിലുണ്ടാവുന്ന കുറവും തുടര്‍ന്ന് ഗ്ലൂക്കോസിന്റെ ഉപാപചയത്തിലുണ്ടാവുന്ന തടസവും വഴിയൊരുക്കും. തലച്ചോറിലെ ശരീരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡി കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.
ലക്ഷണങ്ങള്‍ എന്തെല്ലാം
നല്ല ആരോഗ്യമുള്ള ആടുകളില്‍ ഞൊടിയിടയിലാണ് പോളിയോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ച മങ്ങല്‍ , കണ്ണിലെ കൃഷ്ണമണിയുടെ തുടര്‍ച്ചയായ പിടയല്‍ , പല്ലുകള്‍ തുടര്‍ച്ചയായി ഞെരിക്കല്‍, തല നേരേ പിടിക്കാന്‍ കഴിയാതെ ഇരുവശങ്ങളിലേക്കും വെട്ടിക്കൊണ്ടിരിക്കല്‍ , വേച്ച് വേച്ചുള്ള നടത്തം,നടക്കുന്നതിനിടെ നിലതെറ്റി വീഴല്‍, പേശീവിറയല്‍ , തറയില്‍ വീണ് കൈകാലുകളിട്ടടിച്ച് പിടയല്‍, കഴുത്ത് വളച്ചു തോളിനോട് ചേര്‍ത്ത് വച്ച് കിടയ്ക്കല്‍ എന്നിവയെല്ലാമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗതീവ്രത കൂടുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാവും. തറയില്‍ പിടഞ്ഞുവീണ് കിടപ്പിലാവുന്ന ആടുകള്‍ ശരീരത്തിന്റെ ഒരുവശം ചേര്‍ന്ന് മാത്രമേ കിടക്കുകയുള്ളു . മറുവശത്തേക്ക് മാറ്റി കിടത്തിയാല്‍ പെട്ടെന്ന് തന്നെ പിടഞ്ഞ് ആദ്യം കിടന്ന രൂപത്തിലാവുകയും ചെയ്യും.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി ഉടനടി വിദഗ്ധഡോക്ടറുടെ സേവനം തേടണം . കൃത്യമായ ചികിത്സകള്‍ നല്‍കിയാല്‍ 2-3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കും. തയാമിന്‍ എന്ന ജീവകം സിരകളിലും പേശികളിലും കുത്തിവെച്ച് ജീവക അപര്യാപ്തത പരിഹരിക്കുന്നതാണ് പ്രധാന ചികിത്സ. ഒപ്പം തലച്ചോറിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചികിത്സയും വേണ്ടതുണ്ട്. എന്നാല്‍ വിദഗ്ധ ചികിത്സ വൈകുന്തോറും ലക്ഷണങ്ങള്‍ തീവ്രമാവുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ഗുരുതരമാവുകയും ചെയ്യും . ഇതോടെ പിന്നീടുള്ള ചികിത്സകള്‍ ഫലപ്രദമാവാതെ തീരുകയും ആടുകള്‍ സ്ഥിരമായി കിടപ്പിലാവുകയും മരണം സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
എങ്ങനെ തടയാം
ആടുകളുടെ ആമാശയ അറയായ റൂമനില്‍ വെച്ച് ആടുകള്‍ക്കാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കുന്ന മിത്രാണുക്കള്‍ക്ക് നാശം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും തടയണം. ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഉയര്‍ന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉള്‍പ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നല്‍കേണ്ടത്. മുതിര്‍ന്ന ഒരു മലബാറി ആടിന് പച്ചപ്പുല്ലും പച്ചിലകളും അടക്കമുള്ള പരുഷാഹാരങ്ങള്‍ ദിവസം 4 – 5 കിലോഗ്രാം എങ്കിലും ആവശ്യമാണ്. ഇത് റൂമനിലെ മിത്രാണുക്കളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും . ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ അധിക അളവില്‍ നിത്യവും ആടുകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം . സ്ഥിരമായി നല്‍കുന്ന തീറ്റയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം. അന്നജപ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ കഞ്ഞി, ചോറ് പോലുള്ള ധാന്യസമൃദ്ധമായ തീറ്റകള്‍ അധിക അളവില്‍ ആടിന് നല്‍കരുത്.
റൂമെന്‍ വികാസം പൂര്‍ണ്ണമായിട്ടില്ലാത്ത മൂന്ന് മാസം വരെ പ്രായമുള്ള ആട്ടിന്‍ കുട്ടികള്‍ക്ക് തയാമിന്‍ അടങ്ങിയ ഗ്രോവിപ്ലക്സ് , പോളിബയോണ്‍ ,സിങ്കോവിറ്റ് തുടങ്ങിയ ജീവക മിശ്രിതങ്ങള്‍ നല്‍കുന്നത് ഫലപ്രദമാണ്. പ്ലാവില അധികമായി നിത്യവും ആടുകള്‍ക്ക് നല്‍കുന്നതും പലപ്പോഴും ഈ രോഗത്തിന് കാരണമാവാറുണ്ട് . പ്ലാവിലക്കൊപ്പം പരുഷാഹാരമായി മറ്റ് വൃക്ഷയിലകളും തീറ്റപ്പുല്ലും ഉള്‍പെടുത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം വിപണിയില്‍ ലഭ്യമായ ഫീഡ് അപ് യീസ്റ്റ്, പി ബയോട്ടിക്‌സ് , എക്കോട്ടാസ് പോലുള്ള മിത്രാണു മിശ്രിതങ്ങള്‍ ആടുകളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഈ അപര്യാപ്തതാ രോഗം തടയാന്‍ ഏറെ ഫലപ്രദമാണ്.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment