വീട്ടുമുറ്റത്തൊരു മികച്ച പൂന്തോട്ടം

By Harithakeralam
2024-01-07

വീട്ടുമുറ്റത്തൊരു പൂന്തോട്ടം നമ്മുടെയെല്ലാം സ്വപ്‌നമാണ്. എന്നാല്‍ നല്ല ശ്രദ്ധയും അധ്വാനവുമുണ്ടെങ്കിലേ ഇതു സാധ്യമാകൂ. പൂന്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. നല്ല നീര്‍വാര്‍ച്ചയും വെയിലുമുള്ള സ്ഥലമായിരിക്കണം പൂന്തോട്ടത്തിനായി തെരഞ്ഞെടുക്കേണ്ടത്.  

2.  കളകള്‍ നീക്കം ചെയ്തും കമ്പോസ്റ്റ് ചേര്‍ത്തും നിലം കിളച്ചും മണ്ണ് തയ്യാറാക്കുക. തുടക്കത്തില്‍തന്നെ ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാനിതു സഹായിക്കും.

3. വളര്‍ത്തുന്ന ചെടികള്‍ തെരെഞ്ഞെടുക്കുന്നതും പ്രധാനമാണ്. സൂര്യപ്രകാശം, ജലലഭ്യത തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുസരിച്ചു ചെടികള്‍ തെരഞ്ഞെടുക്കണം. വെയില്‍ കുറവുള്ള സ്ഥലത്ത് അതിനു യോജിക്കുന്ന ചെടികള്‍ നടുക. ധാരാളം വെള്ളം ആവശ്യമുള്ള ചെടി ജല ലഭ്യത കുറവുള്ള സ്ഥലത്ത് നടുന്നത് നല്ലതല്ല.

4. നല്ല പോലെ പൂന്തോട്ടമൊരുക്കിയ വീടുകളില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ കണ്ടു മനസിലാക്കുക. ഇവരുമായി സൗഹൃദം നിലനിര്‍ത്തുന്നതും തുടക്കത്തിലേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

5. ഗുണനിലവാരമുള്ള തൈകളും വിത്തും വാങ്ങി നടാന്‍ ശ്രദ്ധിക്കുക.

6. പൂച്ചെടികള്‍ക്ക് പച്ചക്കറികളെപ്പോലെ പരിചരണം ആവശ്യമില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. ദിവസം തോറും നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ.

7. ആഴ്ചയില്‍ ഒരിക്കല്‍ വളപ്രയോഗം നിര്‍ബന്ധമാണ്. എല്ല് പൊടി, ചാണകപ്പൊടി തുടങ്ങിയവ നന്നായി നല്‍കണം.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs