സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാം. സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.
1. വാഴപ്പഴം
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴമാണ് വാഴപ്പഴം, നേന്ത്രനും വിവിധയിനം ചെറുപഴങ്ങളും നാം സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. ഇതിന്റെ തൊലിയില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളക്, തക്കാളി തുടങ്ങിയവ നന്നായി വളരാന്‍ വാഴപ്പഴത്തിന്റെ തൊലി വളമായി നല്‍കുന്നത് ഉപകരിക്കും. നന്നായി പൂക്കാനും കായ്ക്കാനും ഇതു സഹായിക്കും.
2. നാരങ്ങ വര്‍ഗം
ഓറഞ്ച് , ചെറുനാരങ്ങ തുടങ്ങി ഈ വര്‍ഗത്തില്‍പ്പെട്ട നിരവധി ഇനം പഴങ്ങളുണ്ട്. ഓറഞ്ചെല്ലാം നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്. പൊട്ടാഷ്, ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സിട്രേറ്റ് എന്നിവ ഓറഞ്ച് തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 4-6 ഓറഞ്ച് തൊലികള്‍ 100-200 മില്ലി വെള്ളത്തില്‍ പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് 1: 1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ പ്രയോഗിക്കാം. ഓറഞ്ച്-ചെറുനാരങ്ങ എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ഗ്രോബാഗില്‍ വളരുന്ന ചെടികള്‍ക്കെല്ലാം മൂന്നോ നാലോ സ്പൂണ്‍ പൊടിയിട്ടു കൊടുക്കുന്നത് എളുപ്പം കായ്ക്കാനും പൂക്കാനും സഹായിക്കും. ഇലകള്‍ നന്നായി വളരാനും ഇവ സഹായിക്കും.
3. മാതളനാരങ്ങ അഥവാ ഉറുമാമ്പഴം
മാതളം, ഉറുമാമ്പഴം, അനാര്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈയിനം ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷം നല്‍കാനുമെല്ലാം മാതളം കഴിക്കുന്നതു നല്ലതാണ്. ഗര്‍ഭിണികളോടെല്ലാം സ്ഥിരമായി ഇതു കഴിക്കാന്‍ ഡോക്റ്റര്‍മാര്‍ ഉപദേശിക്കാറുണ്ട്. തൊലി പൊളിച്ചു കഴിഞ്ഞാണ് അല്ലികള്‍ എടുക്കുക, ഇതിനാല്‍ ധാരാളം തൊലി ഒരു മാതളത്തില്‍ നിന്നു തന്നെ ലഭിക്കും. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, ചെമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളം മാതളത്തിന്റെ തൊലിയിലുണ്ട്.മണ്ണിലെ മാക്രോ ന്യൂട്രിയന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും, ഇത് സസ്യങ്ങളില്‍ പഴങ്ങള്‍, പൂക്കളുടെ ഉത്പാദനം എന്നിവയ്ക്ക് സഹായിക്കുന്നു. 4-6 മാതളനാരങ്ങ തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം, ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇവ പൊടിക്കുക. 1:5 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ഉപയോഗിക്കാം.
4. മാമ്പഴം
സീസനായതിനാല്‍ വളരെ വിലക്കുറവില്‍ മാമ്പഴമിപ്പോള്‍ ലഭിക്കുന്നുണ്ട്. അടുക്കളയില്‍ അവശിഷ്ടമായി ധാരാളം മാമ്പഴത്തൊലിയുമുണ്ടാകും. ഉദ്യാനത്തിലെ ചെടികള്‍ നന്നായി പൂക്കാന്‍ മാമ്പഴത്തൊലി സഹായിക്കും. വിറ്റാമിന്‍ എ, സി, ബി6, കോപ്പര്‍, ഫോളേറ്റ്, ഡയറ്ററി ഫൈബര്‍ എന്നിവയുണ്ട്. തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ചു വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് അടപ്പ് തുറന്ന് ഇളക്കി കൊടുക്കണം. വീണ്ടും ഒരു ദിവസം അടച്ചു വയ്ക്കുക, പിന്നീട് തുറന്ന് ഇളക്കുക. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഈ ലായനി അര ഗ്ലാസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലെടുത്ത് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം.
5. ആപ്പിള്‍
ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ അകറ്റാം എന്നാണല്ലോ ചൊല്ല്, കാരണം മനുഷ്യ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. അതേ പോലെ ആപ്പിള്‍ തൊലികള്‍ പച്ചക്കറിച്ചെടികള്‍ക്കും നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെടികള്‍ കരുത്തോടെ വളരാന്‍ സഹായിക്കും. തൊലികള്‍ ശേഖരിച്ച് അരക്കപ്പ് വെള്ളം ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ യോജിപ്പിക്കുക. ഇത് 1:1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് 6-8 ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ ഉപയോഗിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
© All rights reserved | Powered by Otwo Designs
Leave a comment