കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ് വലിയ പ്രശ്‌നം സൃഷ്ടിക്കുകയാണ്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ് വലിയ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇലകള്‍ മഞ്ഞളിച്ചതു കാരണം ചെടിക്ക് തീരെ ആരോഗ്യമില്ലാതാകുന്നു. വടക്കന്‍ കേരളത്തിലാണ് ഈ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്. മംഗ്‌നീഷ്യമെന്ന മൂലകത്തിന്റെ കുറവാണിതിനു കാരണം. കേരളത്തിലെ മണ്ണില്‍ മംഗ്‌നീഷ്യത്തിന്റെ കുറവ് വലിയ തോതിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടു വെള്ളപ്പൊക്കങ്ങളും കാലാവസ്ഥയിലുണ്ടായ മാറ്റവുമെല്ലാം ഇതിനു കാരണമാണ്. മംഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
മഗ്‌നീഷ്യം, സള്‍ഫര്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപം പ്രാപിക്കുന്ന ഒരു സംയുക്തമാണ് മഗ്‌നീഷ്യം സള്‍ഫേറ്റ്. ജൈവരീതിയില്‍ ഇത് മണ്ണിലേക്ക് എത്തിക്കുക സാധ്യമല്ല. മംഗ്‌നീഷ്യം സള്‍ഫേറ്റ് എന്ന രാസവളം ചേര്‍ക്കുക മാത്രമാണ് പോംവഴി. നേരിട്ടും വെള്ളത്തില്‍ കലക്കിയുമിത് ചെടികള്‍ക്ക് നല്‍കാം. ഒരോ വിളയ്ക്കും നല്‍കേണ്ട രീതിയും അളവും വ്യത്യസ്തമാണ്.
1. ഒരേക്കര്‍ സ്ഥലത്തേക്ക് 32 കിലോ എന്നതാണ് വിദഗ്ധര്‍ അംഗീകരിച്ച കണക്ക്. ഇത് മണ്ണൊരുക്കുമ്പോള്‍ ചേര്‍ത്ത് കൊടുക്കാം.
2. ഒരു തെങ്ങിന് വര്‍ഷം അര കിലോ തടത്തിലിട്ടു കൊടുക്കാം. ഇത് ഒരു കിലോവരെയായാലും പ്രശ്‌നമില്ല.
3. പച്ചക്കറികള്‍ക്ക് ഒരു സെന്റിലേക്ക് 320 ഗ്രാം എന്നതാണ് കണക്ക്.
4. ഗ്രോബാഗിലാണെങ്കില്‍ മണ്ണൊരുക്കുന്ന സമയത്ത് ഒരു ബാഗില്‍ 15 ഗ്രാമെന്ന തരത്തില്‍ ചേര്‍ക്കാം.
5.വെള്ളത്തില്‍ കലക്കിയും പച്ചക്കറികള്‍ക്ക് നല്‍കാം. ഒരു ലിറ്റര്‍ വെളളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കാം. പത്ത് ദിവസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ നല്ല വിളവ് ലഭിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment