ഫാറ്റിലിവര്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

മദ്യം തൊട്ടുപോലും നോക്കാത്തവര്‍ക്കിടയിലും ലിവര്‍ പ്രശ്‌നം വ്യാപകമാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രധാന പ്രശ്‌നം.

By Harithakeralam
2025-02-16

അമിത മദ്യപാനികള്‍ക്ക് കാണപ്പെടുന്ന അസുഖമായിരുന്നു ഫാറ്റിലിവര്‍. എന്നാല്‍ ഭക്ഷണ സംസ്‌കാരം മാറിയതോടെ സ്ത്രികള്‍ക്ക് വരെ ഈ രോഗമിപ്പോള്‍ കാണപ്പെടുന്നു. മദ്യം തൊട്ടുപോലും നോക്കാത്തവര്‍ക്കിടയിലും ലിവര്‍ പ്രശ്‌നം വ്യാപകമാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രധാന പ്രശ്‌നം. ഇതേ ഭക്ഷണം ഉപയോഗിച്ചു തന്നെ ഫാറ്റിലിവര്‍ കുറയ്ക്കാം, ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

 

ഗ്രീന്‍ ടി

ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിന്റുകള്‍ ധാരാളമുണ്ട് ഗ്രീന്‍ ടിയില്‍. ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും.

വേപ്പ്  

പണ്ടു കാലം മുതലേ നാം ഔഷധമായി ഉപയോഗിക്കുന്നതാണ് വേപ്പ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വേപ്പിലക്കട്ടിയൊക്കെ പഴയ തലമുറ കഴിച്ചിരുന്നു. ഇതു പോലെ വേപ്പ് ഉപയോഗിച്ചാല്‍ കരളിന്റെ ആരോഗ്യതതിന് ഗുണം ചെയ്യും.

ഇഞ്ചി

ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ളതാണ് ഇഞ്ചിയില്‍. മറ്റ് അസുഖങ്ങള്‍ പോലെ ഫാറ്റി ലിവര്‍ കുറയ്ക്കാനും ഇഞ്ചി പതിവായി ഉപയോഗിക്കുന്നതു സഹായിക്കും.

മഞ്ഞള്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

രക്ത സമര്‍ദം, ഗ്യാസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി പരിഹാരമാണ്. ഇതു പോലെ ലിവറിനെ കാക്കാനും വെളുത്തുള്ളി പതിവാക്കുന്നത് സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs