ജൈവരീതി ഉപയോഗിച്ചു മാത്രം ഈ കാലാവസ്ഥയില്‍ കീടങ്ങളെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ രാസകീടനാശിനികള്‍ കൂടി വേണ്ടിവരും.
കാലാവസ്ഥമാറ്റം വലിയ തോതില്‍ പച്ചക്കറിക്കൃഷിയെ ബാധിച്ചിരിക്കുകയാണ്. പല തരത്തിലുള്ള കീടങ്ങളാണ് ഇവയെ ആക്രമിക്കാനെത്തുന്നത്. വേനലിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും വഴുതനയുമെല്ലാം. വലിയ തോതിലാണ് ഇവയെ കീടങ്ങള്‍ ആക്രമിക്കുന്നത്. ജൈവരീതി ഉപയോഗിച്ചു മാത്രം ഈ കാലാവസ്ഥയില്‍ കീടങ്ങളെ തുരത്താന്‍ കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ രാസകീടനാശിനികള്‍ കൂടി വേണ്ടിവരും.
വഴുതനയില്‍ കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നിവയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി കേട് വന്ന തണ്ടുകള്‍, കായകള്‍ എന്നിവ തോട്ടത്തില്‍ നിന്നും നീക്കം ചെയ്യുക. ആക്രമണം രൂക്ഷമാവുകയാണെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രാനിലിപ്രോള്‍ പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക.
മുളകില്‍ മണ്ഡരിയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി സ്‌പൈറോമെസിഫിന്‍ 8 മില്ലി പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
നെല്ലിലെ ചാഴിയെ നിയന്ത്രിക്കാന്‍ മത്തി - ശര്‍ക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക. അല്ലേങ്കില്‍ കൈറ്റിന്‍ അധിഷ്ഠിത സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ പത്ത് മില്ലി അസാഡിറാക്ലിന്‍ അല്ലെങ്കില്‍ രണ്ട് മില്ലി മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment