ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശി അര്‍ജുന്‍ പ്രധാന്‍ ജേതാവ്
കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിച്ച പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശി അര്‍ജുന്‍ പ്രധാന്‍ ജേതാവായി. 2 മണിക്കൂര്‍ 32 മിനിറ്റ് 50 സെക്കന്‍ഡിലാണ് 41 കാരനായ സൈനികന്‍ അര്‍ജുന്‍ 42.195 കിമീ ഓടിത്തീര്‍ത്തത്. 2 മണിക്കൂര്‍ 36 മിനിറ്റ് 7 സെക്കന്‍ഡില്‍ ഓടിയെത്തിയ വിപുല്‍ കുമാര്‍, 2 മണിക്കൂര്‍ 40 മിനിറ്റ് 42 സെക്കന്‍ഡില്‍ ഓടിയെത്തിയ വിനോദ് കുമാര്‍ എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ജ്യോതി ശങ്കര്‍ റാവ് ഗവാതെ 3 മണിക്കൂര്‍ 17 മിനിറ്റ് 31 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 3 മണിക്കൂര്‍ 17 മിനിറ്റ് 38 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ അശ്വിനി മദന്‍ ജാദവ്, 3 മണിക്കൂര്‍ 18 മിനിറ്റ് 58 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത ആസ ടി.പി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി.…
© All rights reserved | Powered by Otwo Designs
Leave a comment