തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബുമായി സഹകരിച്ച് കാഴ്ചപരിമിതര്‍ക്കുള്ള 26 അത്യാധുനിക സ്മാര്‍ട്ട് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. തിരുവള്ളൂര്‍ ഡിസ്ട്രിക്ട് ഫിഷെര്‍മാന്‍ ഫെഡറേഷന്‍ മുഖേന പൊന്നേരിയില്‍ 60 വനിതാ ഗുണഭോക്താക്കള്‍ക്കുള്ള വായ്പകളും വിതരണം ചെയ്തു.
'ഫെഡറല്‍ ബാങ്കിനെ സംബന്ധിച്ച് നിര്‍ണായകമായ സാമ്പത്തിക വര്‍ഷമാണ് 2024. പുതുതായി 26 ശാഖകള്‍ തുറന്നതോടെ തമിഴ്നാട്ടില്‍ 250 ശാഖകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ മാസം അവസാനത്തോടെ ഇന്ത്യയൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 1500ലെത്തും. തന്ത്രപ്രധാന വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് വരും വര്‍ഷത്തിലും നേട്ടമുണ്ടാക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുക എന്ന ഞങ്ങളുടെ മന്ത്രമാണ് നിര്‍മിത ബുദ്ധിയാല്‍ എല്ലാം നയിക്കപ്പടുന്ന ഈ കാലത്ത് ഞങ്ങള്‍ക്ക് കരുത്തേകുന്നത്,' ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, ലോണുകള്‍, നിക്ഷേപം സ്വീകരിക്കല്‍, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. വ്യക്തിഗത സാമ്പത്തിക മാര്‍ഗനിര്‍ദേശവും ഇടപാടുകാര്‍ക്ക് പിന്തുണയും നല്‍കുന്നതിന് ഫെഡറല്‍ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കൊപ്പം നിര്‍മിത ബുദ്ധി സംവിധാനങ്ങളുടെ സഹായവും ലഭ്യമാണ്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment